കേരളം

kerala

അയയാതെ റഷ്യ ; യുദ്ധക്കെടുതിയിൽ യുക്രൈൻ

By

Published : Mar 3, 2022, 7:15 AM IST

Updated : Mar 3, 2022, 11:02 AM IST

russia declares war on ukraine  Russia attack Ukraine  Russia Ukraine live news  റഷ്യ യുക്രൈൻ സംഘർഷം  യുദ്ധം വാർത്ത ലൈവ്  റഷ്യ ഉപരോധം  യുക്രൈൻ യുദ്ധം
അയയാതെ റഷ്യ; യുദ്ധക്കെടുതിയിൽ യുക്രൈൻ

10:59 March 03

യുക്രൈൻ രക്ഷാദൗത്യം ; മൂന്ന് വ്യോമസേനാ വിമാനങ്ങൾ കൂടി സർവീസ് നടത്തും

  • യുക്രൈൻ രക്ഷാദൗത്യത്തിന് മൂന്ന് വ്യോമസേനാ വിമാനങ്ങൾ കൂടി. യുക്രൈന്‍റെ വിവിധ അതിർത്തി രാജ്യങ്ങളിലേക്ക് വ്യോമസേനാ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വക്താവ് അറിയിച്ചു.

09:40 March 03

വിദ്യാർഥികൾക്ക് ഡൽഹിയിൽ നിന്നും കേരളത്തിലെത്താൻ മൂന്ന് വിമാനങ്ങൾ

  • ഡൽഹിയിൽ എത്തിയ വിദ്യാർഥികൾക്ക് കേരളത്തിലെത്താൻ മൂന്ന് വിമാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്കും കാസർകോട്ടേക്കും ബസ് സർവീസ് ഉണ്ടാകും. യുക്രൈനിൽ നിന്ന് തിരികെയെത്തിയവരെ സഹായിക്കാൻ നാല് വിമാനത്താവളങ്ങളിലും നോർക്ക ഉദ്യോഗസ്ഥരെ വിന്യസിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

09:22 March 03

യുക്രൈനില്‍ നിന്നുള്ളവരുമായി വ്യോമസേനയുടെ നാലാമത്തെ വിമാനം ഡൽഹിയില്‍

യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരുമായി നാലാമത്തെ വ്യോമസേനാവിമാനം ഡൽഹിയിലെ ഹിന്ദോൻ വിമാനത്താവളത്തിലെത്തി

09:09 March 03

അധിനിവേശം നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ട് ചൈന

  • ഒളിമ്പിക്‌സ് കഴിയുന്നതുവരെ യുക്രൈൻ അധിനിവേശം നീട്ടിവയ്ക്കാൻ ആവശ്യപ്പെട്ട് ചൈന.

08:17 March 03

പലായനം ചെയ്‌തവർ 10 ലക്ഷത്തിലധികം

  • റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഒരു ദശലക്ഷത്തിലധികം പേർ യുക്രൈനിൽ നിന്ന് പലായനം ചെയ്‌തുവെന്ന് യുഎൻ

08:01 March 03

കീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്

  • കീവിലെ വ്യോമാക്രമണ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾ അടുത്തുള്ള ഷെൽട്ടറുകളിലേക്ക് മാറണമെന്ന് നിർദേശം

07:38 March 03

റഷ്യക്കെതിരെ കൂടുതൽ നടപടികളുമായി കാനഡ

  • കൂടുതൽ റഷ്യൻ പൗരന്മാർക്ക് ഉപരോധം ഏർപ്പെടുത്തി കാനഡ. റഷ്യൻ ടെന്നിസ് താരം ഡാനിൽ മെദ്‌വദേവ്, റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ, ധനകാര്യ മന്ത്രി ആന്‍റൺ സിലുവാനോവ്, മോസ്‌കോ മേയർ സെർജി സോബിയാനിൻ, സെന്‍റ് പീറ്റേഴ്‌സ്ബർഗ് ആക്‌ടിങ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് എന്നിവർക്കാണ് ഉപരോധം ഏർപ്പെടുത്തിയത്.

07:34 March 03

റഷ്യൻ ബാങ്കുകൾക്ക് ജപ്പാനിൽ ഉപരോധം

  • നാല് റഷ്യൻ ബാങ്കുകള്‍ക്കെതിരെ നടപടിയുമായി ജപ്പാൻ. വിടിബി ഉൾപ്പടെയുള്ള ബാങ്കുകളുടെ ആസ്‌തി മരവിപ്പിക്കും

07:20 March 03

വ്യോമസേനയുടെ മൂന്നാമത്തെ വിമാനം ഇന്ത്യയിലെത്തി

  • യുക്രൈനിൽ നിന്ന് ഇന്ത്യക്കാരുമായി വ്യോമസേനയുടെ മൂന്നാമത്തെ വിമാനം സി-17 ഡൽഹിയിലെത്തി. 208 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പോളണ്ടിലെ റസെസോവിൽ നിന്ന് വന്ന വിമാനം ഡൽഹിക്കടുത്തുള്ള ഹിന്ദാൻ വിമാനത്താവളത്തിലാണ് ഇറങ്ങിയത്.

220 യാത്രക്കാരുമായി രണ്ടാമത്തെ വിമാനം ഹിന്ദോൻ വിമാനത്താവളത്തിൽ വ്യാഴാഴ്‌ച രാവിലെ എത്തിച്ചേർന്നിരുന്നു.

06:29 March 03

റഷ്യ- യുക്രൈൻ രണ്ടാം ഘട്ട ചർച്ച ഇന്ന്

കീവ് : റഷ്യ- യുക്രൈൻ രണ്ടാം ഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട്- ബെലാറുസ് അതിർത്തിയിലാണ് ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തുക. അതിനിടെ യുക്രൈന്‍റെ തെക്കൻ ഭാഗത്തുള്ള തന്ത്രപ്രധാന നഗരങ്ങളിലൊന്നായ ഖെർസൺ റഷ്യൻ സൈന്യം പിടിച്ചെടുത്തു.

അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചു. ഇന്ത്യൻ വിദ്യാർഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈന്‍ സൈന്യമാണെന്നും റഷ്യ പറയുന്നു.

യുദ്ധം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴും ആക്രമണത്തിന് അയവ് വന്നിട്ടില്ല. ഖാർകീവിലും കീവിലും രൂക്ഷമായ ആക്രമണം തുടരുകയാണ്. ഇസ്‌യുമിലെ ജനവാസ കേന്ദ്രത്തിൽ വ്യോമാക്രമണം ഉണ്ടായെന്ന വാർത്തയും യുക്രൈനിൽ നിന്ന് വരുന്നു. ആക്രമണത്തിൽ മൂന്ന് സാധാരണക്കാർ കൊല്ലപ്പെട്ടെന്ന് യുക്രൈൻ അറിയിച്ചു.

കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ചത്

Last Updated :Mar 3, 2022, 11:02 AM IST

ABOUT THE AUTHOR

...view details