കേരളം

kerala

Mango Mury First Look Poster: 'നീ ആരെ കിളിയെടി'; വ്യത്യസ്‌തമായ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്ററുമായി 'മാംഗോ മുറി'

By ETV Bharat Kerala Team

Published : Sep 7, 2023, 8:46 PM IST

Mango Mury first look released by Vineeth Sreenivasan: വിനീത് ശ്രീനിവാസനും ബേസിൽ ജോസഫും ചേർന്നാണ് മാംഗോ മുറിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്. ജാഫർ ഇടുക്കിയും അർപ്പിത് പിആറും ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്

മാംഗോ മുറിയുടെ ഫസ്‌റ്റ്‌ ലുക്ക് പോസ്‌റ്റര്‍  മാംഗോ മുറി  വ്യത്യസ്‌തമായി മാംഗോ മുറിയുടെ ഫസ്‌റ്റ്‌ ലുക്ക്  Mango Mury  Mango Mury First Look Poster  Vineeth Sreenivasan released by Mango Mury  Mango Mury first look released by Basil Joseph  Mango Mury casts  Mango Mury background  Mango Mury crew members
Mango Mury First Look Poster

ജാഫർ ഇടുക്കിയും 'തിങ്കളാഴ്‌ച നിശ്ചയം' ഫെയിം അർപ്പിത് പിആറും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് 'മാംഗോ മുറി' (Mango Mury). 'മാംഗോ മുറി'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ (Mango Mury First Look Poster) പുറത്തിറങ്ങി. ഫേസ്‌ബുക്ക് പേജിലൂടെ വിനീത് ശ്രീനിവാസനും (Vineeth Sreenivasan released by Mango Mury first look), ബേസിൽ ജോസഫും (Mango Mury first look released by Basil Joseph) ചേർന്നാണ് മാംഗോ മുറിയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ റിലീസ് ചെയ്‌തത്.

പേര് പോലെ തന്നെ വളരെ വ്യത്യസ്ഥമായ പ്രമേയമാണ് 'മാംഗോ മുറി'യുടേത് (Mango Mury background). വളരെ വ്യത്യസ്‌തമായ രീതിയില്‍ തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ സിനിമയുടെ പോസ്‌റ്ററും ഒരുക്കിയിരിക്കുന്നത്. പുതുമുഖം സ്വിയ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

Mango Mury casts:സിബി തോമസ്, ടിറ്റോ വിൽസൺ, ശ്രീകാന്ത് മുരളി, ബിനു മണമ്പൂർ, അജിഷാ പ്രഭാകരൻ, ലാലി പിഎം, ജോയ് അറക്കുളം, കണ്ണൻ സാഗർ, ശ്രീകുമാർ, അഞ്ജന, നിമിഷ അശോകൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കും. നവാഗതനായ വിഷ്‌ണു രവി ശക്തിയാണ് സിനിമയുടെ കഥയും സംവിധാനവും. തോമസ് സൈമണും വിഷ്‌ണു രവി ശക്തിയും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് സിനിമയുടെ നിര്‍മാണം.

Mango Mury crew members:സതീഷ് മനോഹർ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. ലിബിൻ ലീ എഡിറ്റിംഗും നിര്‍വഹിക്കും. ഫോർ മ്യൂസിക്‌സ് സംഗീതവും സാം മാത്യു, വിഷ്‌ണു രവി ശക്തി എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന. കലാസംവിധാനം - അനൂപ് അപ്‌സര, വസ്ത്രാലങ്കാരം - ശ്രീജിത്ത്‌ കുമാരപുരം, ചമയം - ഉദയൻ നേമം, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - അരുൺ ഉടുമ്പൻചോല, അസോസിയേറ്റ് ഡയറക്‌ടര്‍ - ശരത് അനിൽ.

അസിസ്‌റ്റന്‍റ് ഡയറക്‌ടർ - അജ്‌മല്‍, ശ്രീജിത്ത്‌ വിദ്യാധരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബിനീഷ് ഇടുക്കി, ശബ്‌ദ സംവിധാനം - ചാൾസ്, പ്രൊഡക്ഷൻ കൺട്രോളർ - കല്ലാർ അനിൽ, ഡിസൈൻസ് - യെല്ലോടൂത്ത്‌സ്‌, പരസ്യകല - ശ്രീജിത്ത്‌ വിദ്യാധർ, സ്‌റ്റിൽസ് - നൗഷാദ് കണ്ണൂർ, പിആർഒ - പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അടുത്തിടെ 'മൈ 3'യുടെ (MY 3) ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററും (MY 3 First look poster) പുറത്തിറങ്ങിയിരുന്നു. സ്‌റ്റാർ 8 മുവീസിന്‍റെ ബാനറിൽ രാജൻ കുടവൻ ആണ് സിനിമയുടെ സംവിധാനം. അബ്‌സർ അബു, ഷോബി തിലകൻ, അനാജ്, ജിത്തു, രാജേഷ് ഹെബ്ബാർ, രേവതി, അജയ്, സുബ്രഹ്മണ്യൻ, കലാഭവൻ നന്ദന, ഗംഗാധരൻ പയ്യന്നൂർ, തലൈവാസൽ വിജയ്, നിധിഷ, സിനി എബ്രഹാം, സബിത ആനന്ദ്, അനുശ്രീ പോത്തൻ, മട്ടന്നൂർ ശിവദാസൻ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തും.

ഗിരീഷ് കണ്ണാടിപ്പറമ്പ് ആണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - രാജേഷ് രാജു, എഡിറ്റിംഗ് - സതീഷ് ബി കോട്ടായി, സംഗീതം - സിബി കുരുവിള. ഗാനരചന - രാജൻ കടക്കാട്, പ്രൊഡക്ഷൻ കൺട്രോളർ - ഷജിത്ത് തിക്കോടി, പിആർഒ - എഎസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read:Houdini The King of Magic : മാജിക്കുമായി ആസിഫ്‌ അലി ; ഹൗഡിനി ദി കിംഗ് ഓഫ് മാജിക്കിന് തുടക്കം

ABOUT THE AUTHOR

...view details