കേരളം

kerala

പഞ്ചസാര കയറ്റുമതിക്ക് 6,268 കോടിയുടെ സബ്സിഡി അനുവദിച്ചു

By

Published : Aug 29, 2019, 9:58 AM IST

മന്ത്രിസഭാ ഉപസമിതിയുടേതാണ് തീരുമാനം

പഞ്ചസാര കയറ്റുമതിക്ക് 6,268 കോടിയുടെ സബ്സീഡി അനുവദിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് സബ്‌സിഡി ഇനത്തില്‍ കയറ്റുമതി ചെയ്യുന്ന പഞ്ചസാരയുടെ അളവില്‍ വര്‍ധനവ്. ഇനിമുതല്‍ ആറ് ദശലക്ഷം ടണ്‍ പഞ്ചസാരക്ക് സബ്‌സിഡി ലഭ്യമാകും. ഇതിനായി 6,268 കോടി രൂപ സര്‍ക്കാര്‍ നീക്കി വെച്ചു. ഒക്ടോബര്‍ മാസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. മിച്ച ആഭ്യന്തര സ്റ്റോക്ക് ലിക്വിഡേറ്റ് ചെയ്യുന്നതിനും കർഷകർക്ക് വൻ കുടിശിക തീർക്കാൻ മില്ലുകളെ സഹായിക്കുന്നതിനും പുതിയ പ്രഖ്യാപനം ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ ഉപസമിതി യോഗത്തിന്‍റെതാണ് പുതിയ തീരുമാനം. കരിമ്പ്‌ കർഷകരുടെ താൽ‌പര്യത്തിൽ‌ ഞങ്ങൾ‌ ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ടെന്നും. ഒക്ടോബര്‍ മാസം മുതല്‍ പുതിയ സബ്സിഡിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും യോഗത്തിന് ശേഷം വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളെ അറിയിച്ചു.

നിലവില്‍ അഞ്ച് ദശലക്ഷം ടണ്‍ കയറ്റുമതിക്ക് മാത്രമാണ് സബ്സിഡിയുളളത്. ഉത്തര്‍ ൃപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കരിമ്പ് കൂടുതലായും കൃഷി ചെയ്യുന്നത്.

Intro:Body:

പഞ്ചസാര കയറ്റുമതിക്ക് 6,268 കോടിയുടെ സബ്സീഡി അനുവദിച്ചു    



ന്യൂഡല്‍ഹി: 2019-20 സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മാസം മുതല്‍ കയറ്റുമതി ചെയ്യുന്ന ആറ് ദശലക്ഷം ടണ്‍ പഞ്ചസാരക്കുള്ള സബ്സീഡിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം. 6,268 കോടി രൂപയാണ് സബാസീഡിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. മിച്ച ആഭ്യന്തര സ്റ്റോക്ക് ലിക്വിഡേറ്റ് ചെയ്യുന്നതിനും കർഷകർക്ക് വൻ കുടിശ്ശിക തീർക്കാൻ മില്ലുകളെ സഹായിക്കുന്നതിനും പുതിയ പ്രഖ്യാപനം ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 



പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി യോഗത്തിന്‍റെതാണ് പുതിയ തീരുമാനം. കരിമ്പ്‌ കർഷകരുടെ താൽ‌പ്പര്യത്തിൽ‌ ഞങ്ങൾ‌ ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ടെന്നും. ഒക്ടോബര്‍ മാസം മുതല്‍ സബ്സീഡിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായും യോഗത്തിന് ശേഷം വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ മാധ്യമങ്ങളെ അറിയിച്ചു. 



നിലവില്‍ അഞ്ച് ദശലക്ഷം ടണ്‍ കയറ്റുമതിക്ക് മാത്രമാണ് സബ്സീഡി ഉള്ളത്. രാജ്യത്ത് ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും കരിമ്പ് കൂടുതലായും കൃഷി ചെയ്യുന്നത്. 


Conclusion:

TAGGED:

ABOUT THE AUTHOR

...view details