കേരളം

kerala

അമ്മ നോക്കിയിരിക്കെ കൂറ്റൻ ഇരുമ്പ് ഉപകരണം തലയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം

By

Published : Jul 7, 2022, 3:02 PM IST

Updated : Jul 7, 2022, 4:20 PM IST

സംഭവം മഹാരാഷ്‌ട്രയിലെ പിപ്രി ചിഞ്ച്‌വാഡ് നഗരത്തിലെ പിംപിൾ ഗുർവിൽ; അപകടം ഉപകരണത്തിൽ തൂങ്ങിയാടാൻ ശ്രമിക്കുന്നതിനിടെ.

six year old boy died by iron machine falling on head in Pune  six year old boy died by iron machine falling on head  ഇരുമ്പ് ഉപകരണം തലയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം  അമ്മ നോക്കിയിരിക്കെ ആറുവയസുകാരന് ദാരുണാന്ത്യം  പൂനെ ഇരുമ്പ് മഷീൻ വീണ് മരണം  pune maharashtra six year old boy death  പിപ്രി ചിഞ്ച്‌വാഡ് പിംപിൾ ഗുർവ് അപകടമരണം  accident death Pimple Gurav area of ​​Pipri Chinchwad city  കുട്ടിയുടെ ദേഹത്ത് ഇരുമ്പ് വീണ് മരണം  kid death by iron machine fell on body
അമ്മ നോക്കിയിരിക്കെ കൂറ്റൻ ഇരുമ്പ് ഉപകരണം തലയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം

പൂനെ:മഹാരാഷ്‌ട്രയിൽ കൂറ്റൻ ഇരുമ്പ് ഉപകരണം തലയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം. യുവൻ ദൗണ്ട്കർ എന്ന ബാലനാണ് ഫാബ്രിക്കേഷൻ ഷോപ്പിലെ ഇരുമ്പ് ഉപകരണം തലയിൽ വീണ് മരിച്ചത്. പിപ്രി ചിഞ്ച്‌വാഡ് നഗരത്തിലെ പിംപിൾ ഗുർവിലാണ് സംഭവം.

അമ്മ നോക്കിയിരിക്കെ കൂറ്റൻ ഇരുമ്പ് ഉപകരണം തലയിൽ വീണ് ആറുവയസുകാരന് ദാരുണാന്ത്യം

പൊലീസ് നൽകുന്ന വിവരമനുസരിച്ച്, സമീപത്തെ കാർ വാഷിങ് സെന്‍ററിൽ കാർ കഴുകാൻ അമ്മയ്‌ക്കൊപ്പം എത്തിയതായിരുന്നു യുവൻ. കാർ കഴുകുന്നത് വരെ ഇതിനോട് ചേർന്ന ഗീത ഫാബ്രിക്കേഷൻ ഷോപ്പിൽ ഇരിക്കുകയായിരുന്നു ഇരുവരും.

കടയിലെ ഉപകരണങ്ങളിൽ പിടിച്ച് കളിക്കുന്നതിനിടെയായിരുന്നു ദാരുണ സംഭവം. തൊട്ടടുത്തുള്ള ഇരുമ്പ് ഉപകരണത്തിൽ തൂങ്ങിയാടാൻ ശ്രമിക്കുന്നതിനിടെ കൂറ്റൻ ഉപകരണം കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയുടെ അമ്മ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സിസിടിവിയിൽ പതിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങൾ പ്രദേശത്ത് ഞെട്ടലുളവാക്കിയിരിക്കുകയാണ്. സംഭവത്തിൽ സംഘർഷം ഉടലെടുത്ത സാഹചര്യത്തിൽ ഉടമയ്‌ക്കെതിരെ കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

Last Updated :Jul 7, 2022, 4:20 PM IST

ABOUT THE AUTHOR

...view details