കേരളം

kerala

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്ക് സഹായഹസ്‌തവുമായി പൊലീസ്

By

Published : Oct 26, 2022, 6:10 PM IST

ഉത്തര്‍പ്രദേശിലെ കനോജില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്ക് പണം പിരിച്ചുനല്‍കുകയായിരുന്നു പൊലീസ്

Etv BharatPolice help for treating minor rape victim  സഹായ ഹസ്‌തവുമായി പൊലീസ്  ഉത്തര്‍പ്രദേശിലെ കനോജില്‍  കനോജ്  police personals turn Samaritan  കനോജിലെ പീഡനം  rape victim in Kannauj
പീഡനത്തിന് ഇരായ പെണ്‍കുട്ടിയുടെ ചികിത്സയ്‌ക്ക് സഹായ ഹസ്‌തവുമായി പൊലീസ്

കനോജ്(ഉത്തര്‍പ്രദേശ്): പീഡനത്തിന് ഇരയായി ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് സഹായഹസ്‌തവുമായി പൊലീസ്. ഉത്തര്‍പ്രദേശിലെ കനോജ് ജില്ലയിലെ ഗുര്‍സഹയിഗഞ്ചില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പണപ്പെട്ടി വാങ്ങാന്‍ പോയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്.

ഗുര്‍സഹയിഗഞ്ചിലെ ഒരു അതിഥി മന്ദിരത്തിന് സമീപം അബോധാവസ്ഥയിലാണ് പെണ്‍കുട്ടിയെ കാണപ്പെട്ടത്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു എന്ന് കാണിച്ച് കുടുംബാഗങ്ങളാണ് കേസ് കൊടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അറുപത് മണിക്കൂറോളമാണ് പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. കുടുംബത്തിന് കുട്ടിയുടെ ചികിത്സാചെലവ് താങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് സഹായഹസ്‌തവുമായി മുന്നോട്ട് വന്നത്. ഗുര്‍സഹയിഗഞ്ച് പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള ഓഫിസര്‍ രാജ്‌കുമാര്‍ കുട്ടിയുടെ ചികിത്സാസഹായ ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ പൊതുജനങ്ങളോടും അഭ്യര്‍ഥിക്കുകയായിന്നു.

അങ്ങനെ പൊതുജനങ്ങളില്‍ നിന്നും പൊലീസ് അംഗങ്ങളില്‍ നിന്നും പിരിച്ച് ആറ് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. ചികിത്സ കഴിഞ്ഞുള്ള പണം പെണ്‍കുട്ടിയുടെ പഠനത്തിനായി ചെലവഴിക്കുമെന്ന് ഗുര്‍സഹയിഗഞ്ച് പൊലീസ് വ്യക്തമാക്കി. അതേസമയം സിസിടിവി ദൃശ്യത്തില്‍ നിന്ന് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details