കേരളം

kerala

Modi Mann ki baat; 'ആ കത്ത് എന്‍റെ ഹൃദയത്തില്‍ തൊട്ടു' ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ കുറിച്ച് മന്‍കി ബാത്തില്‍ പ്രധാനമന്ത്രി

By

Published : Dec 26, 2021, 1:12 PM IST

വിജയത്തിന്‍റെ കൊടുമുടിയിൽ എത്തിയിട്ടും തന്‍റെ വേരുകൾ നനയ്ക്കാന്‍ വരുൺ സിംഗ് മറന്നില്ല എന്നതാണ് കത്ത് വായിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റിലാണ് രാജ്യം ശൗര്യ ചക്ര നല്‍കി അദ്ദേഹത്തെ അഭിനന്ദിച്ചതെന്നും മോദി.

Modi Mann ki baat  Modi lauded Captain Varun Singh  Group Captain Varun Singh letter  ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ കുറിച്ച് പ്രധാനമന്ത്രി  2021 അവസാന മന്‍കി ബാത്ത്  വരുണ്‍ സിംഗ് സ്കൂള്‍ പ്രിന്‍സിപ്പലിന് അയച്ച കത്ത്
'ആ കത്ത് എന്‍റെ ഹൃദയത്തില്‍ തൊട്ടു' ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിനെ കുറിച്ച് മന്‍കി ബാത്തില്‍ പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി:കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് തന്‍റെ സ്കൂള്‍ പ്രിന്‍സിപ്പലിന് അയച്ച കത്ത് വായിച്ച് കേള്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിന്‍റെ 84ാം എപ്പിസോഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയത്തിന്‍റെ കൊടുമുടിയിൽ എത്തിയിട്ടും തന്‍റെ വേരുകൾ നനയ്ക്കാന്‍ വരുൺ സിംഗ് മറന്നില്ല എന്നതാണ് കത്ത് വായിച്ചപ്പോൾ ആദ്യം മനസ്സിൽ തോന്നിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷം ഓഗസ്റ്റിലാണ് രാജ്യം ശൗര്യ ചക്ര നല്‍കി അദ്ദേഹത്തെ അഭിനന്ദിച്ചത്.

ഇതിന് ശേഷമാണ് അദ്ദേഹം തന്‍റെ സ്കൂള്‍ പ്രിന്‍സിപ്പലിന് കത്തെഴുതിയത്. ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്ന് രക്ഷപെട്ട് ആശുപത്രിയില്‍ കഴിഞ്ഞ അദ്ദേഹത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി പേര്‍ പല കാര്യങ്ങളും പങ്കുവച്ച് കണ്ടു. അങ്ങനെയാണ് കത്ത് ശ്രദ്ധയില്‍ പെട്ടത്. 'വായിച്ചപ്പോള്‍ ആ കത്ത് തന്‍റെ ഹൃദയത്തില്‍ തോട്ടു'.

ഉയരങ്ങള്‍ കീഴടക്കിയിട്ടും തന്‍റെ വരും തലമുറയെ കുറിച്ച് അദ്ദേഹം ആശങ്കകളും പ്രതീക്ഷകളും വച്ച് പുലര്‍ത്തിയിരുന്നു. താന്‍ പഠിച്ച സ്കൂളിലെ കൂട്ടികള്‍ ജീവിതം ആഘോഷിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കത്തില്‍ ഒരിക്കല്‍ പോലും അദ്ദേഹം സ്വയം പുകഴ്ത്താന്‍ തയ്യാറായില്ല. എന്നാല്‍ തന്‍റെ കഴിവില്ലായ്മയെ കുറിച്ച് പറയാനും അവ എങ്ങനെ തരണം ചെയ്യ്തു എന്ന് പങ്കുവയ്ക്കാനും അദ്ദേഹം തയ്യാറായി.

Also Read: ഒമിക്രോണിനെതിരെ ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി

കത്തില്‍ ഒരിടത്ത് അദ്ദേഹം ഇങ്ങനെ പറഞ്ഞു. "സ്കൂളില്‍ നിങ്ങള്‍ ഇടത്തരക്കാര്‍ ആയാലും കുഴപ്പമില്ല, എല്ലാവര്‍ക്കും 90 ശതമാനം മാര്‍ക്ക് കിട്ടണമെന്നുമില്ല. കിട്ടിയാല്‍ അത് വളരെ നല്ലതാണ്. 90 ശതമാനം കിട്ടിയില്ലെന്ന് കരുതി നിങ്ങള്‍ ജീവതത്തില്‍ ഇടത്തരക്കാര്‍ ആകണമെന്നില്ല'' നിങ്ങള്‍ നിങ്ങളെ കണ്ടെത്തുക- കല, സംഗീതം, ഗ്രാഫിക് ഡിസൈൻ, സാഹിത്യം മുതലായി എന്തുമാകാം. എന്ത് ജോലി ചെയ്താലും അർപ്പണബോധത്തോടെ ചെയ്യുക. ഉറങ്ങാന്‍ പോകാതെ ചിന്തിക്കാന്‍ തയ്യാറാകുക, ഞാന്‍ കൂടുതല്‍ പ്രയത്‌നിക്കും എന്ന് പറയാന്‍ തയ്യാറാകുക വരുണ്‍സിംഗ് കത്തില്‍ കുറിച്ചു എന്നും മോദി പറഞ്ഞു.

'അനേകം ആളുകൾ രാജ്യത്തെ സേവിക്കുന്നതിൽ വ്യാപൃതരാണ്. പലപ്പോഴും അഭിമാനത്തോടെ അവര്‍ ഉയരങ്ങൾ കീഴടക്കുന്നു. അവർ നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട്. തമിഴ്‌നാട് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഞങ്ങളുടെ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ ജീവിതം ഇതാണ് നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആ അപകടത്തിൽ, രാജ്യത്തിന്റെ ആദ്യത്തെ സിഡിഎസ് ജനറൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും ഉൾപ്പെടെ നിരവധി ധീരന്മാരെ നമുക്ക് നഷ്ടപ്പെട്ടു. വരുൺ സിംഗ് ദിവസങ്ങളോളം ജീവനുവേണ്ടി ധീരമായി പൊരുതി, പക്ഷേ പിന്നീട് അദ്ദേഹം നമ്മെ വിട്ടുപോയി എന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details