കേരളം

kerala

തെലങ്കാനയിലെ സി.ആര്‍ ഫൗണ്ടേഷന്‍ സന്ദർശിച്ച് കൃഷി മന്ത്രി പി പ്രസാദ്

By

Published : Dec 28, 2021, 9:38 PM IST

മനുഷ്യ ബന്ധത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും വ്യക്തമായ ഉദാഹരണമാണ് സി.ആര്‍ ഫൗണ്ടേഷനെന്ന് പറഞ്ഞ പി പ്രസാദ്, വയോജനങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും വേണ്ടിയുള്ള ഭവനങ്ങള്‍, സാധാരണക്കാര്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ സാധിച്ചതായും മനുഷ്യത്വം നഷ്‌ടമാകുന്ന കാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല അനുഭവമാണ് നല്‍കിയതെന്നും പറഞ്ഞു.

ഹൈദരാബാദിലെ സി.ആര്‍ ഫൗണ്ടേഷന്‍  സി.ആര്‍ ഫൗണ്ടേഷനെ പ്രശംസിച്ച് പി പ്രസാദ്  minister p prasad praises CR Foundation Services  p prasad visited CR Foundation  ഹൈദരാബാദ് ഇന്നത്തെ വാര്‍ത്ത  Hyderabad todays news
'മനുഷ്യത്വത്തിന്‍റെ ഉദാഹരണമാണ് ഹൈദരാബാദിലെ സി.ആര്‍ ഫൗണ്ടേഷന്‍'; പ്രശംസിച്ച് പി പ്രസാദ്

ഹൈദരാബാദ്:തെലങ്കാനയിലെ സി.ആർ ഫൗണ്ടേഷന്‍റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് കേരള കൃഷി മന്ത്രി പി പ്രസാദ്. സാധരണക്കാര്‍ക്ക് സഹായം നല്‍കേണ്ട സമയമാണിത്. സഹായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത് സാധാരണക്കാര്‍ക്ക് ആശ്വാസമാണ്. ഹൈദരാബാദിലെ സിആർ ഫൗണ്ടേഷൻ സന്ദർശിച്ച ശേഷമാണ് മന്ത്രിയുടെ പ്രതികരണം.

തെലങ്കാനയിലെ സി.ആർ ഫൗണ്ടേഷന്‍റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് പി പ്രസാദ്.

മനുഷ്യ ബന്ധത്തിന്‍റെയും മനുഷ്യത്വത്തിന്‍റെയും വ്യക്തമായ ഉദാഹരണമാണ് സി.ആര്‍ ഫൗണ്ടേഷനെന്ന് പറഞ്ഞ പി പ്രസാദ്, വയോജനങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും വേണ്ടിയുള്ള ഭവനങ്ങള്‍, സാധാരണക്കാര്‍ക്കുള്ള സഹായങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ സാധിച്ചതായും മനുഷ്യത്വം നഷ്‌ടമാകുന്ന കാലത്ത് ഈ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല അനുഭവമാണ് നല്‍കിയതെന്നും പറഞ്ഞു. തെലങ്കാനയില്‍ നിന്നുള്ള സി.പി.ഐയുടെ പ്രമുഖ നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്ന ചന്ദ്ര രാജേശ്വര റാവുവിന്‍റെ പേരിലുള്ളതാണ് ഫൗണ്ടേഷന്‍.

ചന്ദ്ര രാജേശ്വര റാവു, നീലം രാജശേഖർ റെഡ്ഡി എന്നിവരുടെ പ്രതിമകളിൽ മന്ത്രി ഹാരം ചാര്‍ത്തി. സി.പി.ഐ നേതാക്കളായ നാരായണ, വെങ്കട്ട് റെഡ്ഡി, കൃഷ്ണവേണി, ചെന്ന കേശവുലു എന്നിവർക്കൊപ്പമാണ് പി പ്രസാദ് സന്ദര്‍ശനം നടത്തിയത്. നീലം രാജശേഖർ റെഡ്ഡി ഗവേഷണ കേന്ദ്രവും വൃദ്ധസദനവും അദ്ദേഹം സന്ദർശിച്ചു.

ALSO READ:ഗതാഗത സൗകര്യമില്ല; ഗർഭിണിയെ എടുത്തുയർത്തി നദി മുറിച്ചുകടന്ന് ബന്ധുക്കൾ

ABOUT THE AUTHOR

...view details