കേരളം

kerala

ലംഖിപൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി

By

Published : Oct 6, 2021, 10:01 AM IST

പോസ്റ്റുമോർട്ടം നിരീക്ഷിക്കാൻ ലഖ്‌നൗവിൽ നിന്നുള്ള വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം എത്തിയിരുന്നു.

Uttar Pradesh  Lakhimpur Kheri incident  Post-mortem of deceased farmer performed  ലഖിംപുര്‍ ഖേരിയിലെ അക്രമം  ഉത്തർ പ്രദേശ്  കർഷകന്‍റെ മൃതദേഹം റീപോസ്‌റ്റുമോർട്ടം  കർഷക പ്രതിഷേധം വാർത്ത  ലഖിംപുര്‍ ഖേരിയിലെ അക്രമം വാർത്ത  ഗുരുവിന്ദർ സിങ്  ഗുരുവിന്ദർ സിങ്ങിന്‍റെ മൃതദേഹം റീപോസ്റ്റുമോർട്ടം  Post-mortem of deceased farmer performed again  Post-mortem of deceased news  farmers protest news  farmers protest latest news
ലംഖിപൂർ സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തി

ലഖ്‌നൗ: ലഖിംപുര്‍ ഖേരിയിലെ അക്രമത്തിൽ കൊല്ലപ്പെട്ട കർഷകൻ ഗുരുവിന്ദർ സിങ്ങിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തി. വെടിവയ്‌പിലാണോ മരണം സംഭവിച്ചതെന്ന സംശയത്തെ തുടർന്നാണ് കർഷകന്‍റെ കുടുംബാംഗങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടത്തിന് ആവശ്യപ്പെട്ടത്. പോസ്റ്റുമോർട്ടം നിരീക്ഷിക്കാൻ ലഖ്‌നൗവിൽ നിന്നുള്ള വിദഗ്ധ ഡോക്‌ടർമാരുടെ സംഘം എത്തിയിരുന്നു.

മുഖ്യമന്ത്രി ഉത്തരവിട്ടതിനെ തുടർന്ന് പോസ്റ്റ്‌മോർട്ട നടപടികൾ റെക്കോഡും ചെയ്‌തിട്ടുണ്ട്. പാനൽ വേഗത്തിൽ റിസൾട്ട് നൽകുമെന്നും അക്രമത്തിൽ കൊല്ലപ്പെട്ട കർഷകന്‍റെ കുടുംബത്തിന്‍റെ ആവശ്യത്തിനാണ് പ്രഥമ പരിഗണനയെന്നും ജില്ല മജിസ്‌ട്രേറ്റ് ദിനേഷ്‌ ചന്ദ്ര പറഞ്ഞു. ഈ സാഹചര്യത്തിൽ സംശയങ്ങളില്ലെന്നും പോസ്റ്റുമോർട്ടം നിരീക്ഷിക്കാനെത്തിയ സംഘം നൽകുന്ന റിപ്പോർട്ട് അംഗീകരിക്കുമെന്നും ചടങ്ങുകൾക്ക് ശേഷം മൃതദേഹം സംസ്‌കരിക്കുമെന്നും കുടുംബാംഗം പറഞ്ഞു.

ലംഖീപൂർ അക്രമത്തിൽ സംസ്ഥാന സർക്കാർ ഇതിനകം ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. അക്രമത്തിൽ മരിച്ചവർക്ക് 45 ലക്ഷം രൂപ നഷ്‌ടപരിഹാരവും സർക്കാർ ജോലിയും സംസ്ഥാന സർക്കാർ വാഗ്‌ദാനം ചെയ്‌തു. അതേ സമയം പരിക്കേറ്റ ഓരോരുത്തർക്കും പത്ത് ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ലംഖിപൂരിലുണ്ടായ അക്രമത്തിൽ നാല് കർഷകർ ഉൾപ്പടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്.

READ MORE:രാഹുൽ ഗാന്ധിയെ തടഞ്ഞ് യുപി സർക്കാർ

ABOUT THE AUTHOR

...view details