കേരളം

kerala

ഖനന അഴിമതി; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോടതിയിൽ കീഴടങ്ങി

By

Published : Jun 1, 2020, 8:49 PM IST

2015 ൽ രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തിയ ഖനന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ടയാളാണ് അശോക് സിംഗ്വി.

രാജസ്ഥാൻ ഖനന അഴിമതി; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോടതിയിൽ കീഴടങ്ങി
രാജസ്ഥാൻ ഖനന അഴിമതി; മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കോടതിയിൽ കീഴടങ്ങി

ജയ്പൂർ: രാജസ്ഥാനിലെ മുൻ ഖനി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അശോക് സിംഗ്വി ജയ്പൂരിലെ പ്രത്യേക എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ കീഴടങ്ങി. 2015 ൽ രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തിയ ഖനന തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതി ചേർക്കപ്പെട്ടയാളാണ് അശോക് സിംഗ്വി. പണം വാങ്ങി 100 ക്വാറികൾ അനധികൃതമായി അനുവദിച്ചുവെന്നാരോപിച്ച് 2015 സെപ്റ്റംബറിൽ രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സിംഗ്വി ഉൾപ്പെടെ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിൽ സിംഗ്വിക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് സിംഗ്വി ഹൈ കോടതിയിൽ ജ്യാമത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ പ്രത്യേക കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ തുടർന്നാണ് സിംഗ്വി ഇപ്പോൾ കീഴടങ്ങിയത്. ഇയാളെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ കൊവിഡ്-19 പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചു. സിംഗ്വിയുടെ ജാമ്യാപേക്ഷ മേൽ കോടതി ചൊവാഴ്ച്ച വാദം കേൾക്കും.

ABOUT THE AUTHOR

...view details