കേരളം

kerala

അല്ലു അർഹയ്‌ക്ക്‌ എട്ടാം പിറന്നാള്‍; മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ അല്ലു അർജുൻ

By ETV Bharat Kerala Team

Published : Nov 21, 2023, 7:04 PM IST

Allu Arjun drops pictures with Allu Arha: അല്ലു അർജുന്‍റെ മകൾ അല്ലു അർഹയുടെ എട്ടാം ജന്മദിനം. പ്രത്യേക അവസരത്തെ അനുസ്‌മരിക്കാൻ, താരം തന്‍റെയും മകളുടെയും മനോഹരമായ ചിത്രങ്ങള്‍ പങ്കിട്ടു, ഒപ്പം ഹൃദയംഗമമായ ആശംസകളും.

Allu Arjun  Allu Arha  allu arjun with allu arha  allu arha birthday  അല്ലു അർജുൻ  അല്ലു അർഹ  അല്ലു അർജുന്‍റെ മകൾ അല്ലു അർഹ  അല്ലു അർഹയുടെ എട്ടാം ജന്മദിനം  Allu Arha on her 8th birthday  Allu Arjun drops pictures with Allu Arha
Allu Arha on her 8th birthday

ഹൈദരാബാദ്: അല്ലു അർജുന്‍റെയും അല്ലു സ്നേഹ റെഡ്ഡിയുടെയും മകള്‍ അല്ലു അർഹയുടെ എട്ടാം ജന്മദിനം ആഘോഷമാക്കി താരങ്ങള്‍ (Allu Arha on her 8th birthday). അർഹയുടെയും തന്‍റെയും ആകർഷകമായ സ്‌നാപ്പ്ഷോട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ട്‌ അല്ലു അർജുന്‍ Allu (Arjun drops pictures with Allu Arha). ഇറ്റലിയിൽ നടന്ന വരുൺ തേജിന്‍റെയും ലവണയ ത്രിപാഠിയുടെയും വിവാഹത്തിനിടയുള്ള ചിത്രങ്ങളാണ്‌ പങ്കുവെച്ചിരിക്കുന്നത്‌.

എന്‍റെ ജീവിതത്തിലെ സന്തോഷത്തിന്‌ ജന്മദിനാശംസകള്‍ എന്ന അടിക്കുറിപ്പേടെയാണ്‌ അല്ലു അർജുൻ തന്‍റെ എക്‌സില്‍ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്‌. പരമ്പരാഗത വസ്‌ത്രത്തില്‍ മനോഹരമായ ചിത്രങ്ങളും ജിഫുകളും ഇരുവരും ചേര്‍ന്നുള്ള നൃത്തവും ശ്രദ്ധേയമായി.

പ്രശസ്‌ത ടോളിവുഡ് ദമ്പതികളായ അല്ലു അർജുന്‍റെയും സ്നേഹ റെഡ്ഡിയുടെയും മകൾ അല്ലു അർഹ തന്‍റെ എട്ടാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ ദിനത്തിൽ ഹൃദയംഗമമായ ആശംസകൾ അറിയിക്കാൻ അല്ലു അർജുന്‍ പ്രേമികൾ സോഷ്യൽ മീഡിയയിലേക്ക് ഒഴുകുകയാണ്. സാമന്തയുടെ പാൻ-ഇന്ത്യ പുരാണ നാടകമായ ശാകുന്തളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച, അല്ലു അർജുന്‍റെ എല്ലാ ആരാധകരെയും ആകർഷിച്ച കൊച്ചു മിടുക്കിയാണ്‌ അല്ലു അർഹ.ശിശുദിനത്തോടനുബന്ധിച്ച് നടൻ തന്‍റെ ജീവിതപങ്കാളിയോടും കുട്ടികളോടും ഒപ്പമുള്ള ഫോട്ടോയോടൊപ്പം "ശിശുദിനാശംസകൾ" എന്ന ലളിതമായ സന്ദേശവും പങ്കിട്ടു.

അല്ലു അര്‍ജുന്‍റെ ഏറെ പ്രേക്ഷക പ്രീതി നേടി ആരാധകരൊന്നടകം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്‌ പുഷ്‌പ: ദി റൂൾ. സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത വർഷം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. മൈത്രി മുവി മേക്കേഴ്‌സിന്‍റെ ബാനറിൽ നവീൻ എര്‍നേനിയും വൈ രവിശങ്കറും ചേർന്നാണ് സിനിമയുടെ നിര്‍മാണം. ദേവിശ്രീപ്രസാദാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത്. കൂടാതെ, പുഷ്‌പ: ദി റൈസ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അല്ലു അർജുന്‌ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

ALSO READ:പുഷ്‌പ 2, സലാർ ; റാമോജി ഫിലിം സിറ്റിയില്‍ ഷൂട്ടിങ് തകൃതി

നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകള്‍: തെന്നിന്ത്യയുടെ സ്വപ്‌ന നായിക നയൻതാരയുടെ 39-ാമത്‌ പിറന്നാളായിരുന്നു സവംബര്‍ 18 ന്‌. താരത്തെ ആശംസകൾ കൊണ്ട് മൂടി ആരാധകരും സിനിമാലോകവും. ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് കുറിച്ച വാക്കുകളും ഏവരുടെയും ഹൃദയം കവര്‍ന്നു.

'എന്‍റെ ജീവിതത്തിന്‍റെ എല്ലാ സൗന്ദര്യവും അർഥവും നീയും നിന്‍റെ സന്തോഷവുമാണ്'- വിഘ്നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. കേക്കിന്‍റെ ചിത്രവും അദ്ദേഹം പങ്കിട്ടു. 2015 ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്‌നേഷും തമ്മിൽ പ്രണയം ആരംഭിക്കുന്നത്‌. 2022 ജൂൺ ഒമ്പതിന് തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് വച്ച് തങ്ങളുടെ പ്രണയത്തിന് വിവാഹത്തിലൂടെ മറ്റൊരു നിർവചനം കുറിച്ചു.

ALSO READ:'എന്‍റെ ജീവിതത്തിന്‍റെ സൗന്ദര്യവും അർഥവും'; നയൻതാരയ്‌ക്ക് പിറന്നാൾ ആശംസകളുമായി വിഘ്നേഷ് ശിവൻ

ABOUT THE AUTHOR

...view details