കേരളം

kerala

Actor Vishal Over CBFC Allegation: 'നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; സിബിഎഫ്‌സിക്കെതിരെ നടപടിയുണ്ടാവുമെന്നതില്‍ പ്രതികരിച്ച് വിശാല്‍

By ETV Bharat Kerala Team

Published : Sep 30, 2023, 3:55 PM IST

Actor Vishal Express Gratitude On MIB's Assurance On Action Against CBFC: റിലീസിന് തയ്യാറെടുക്കുന്ന തന്‍റെ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന് അംഗീകാരം ലഭ്യമാക്കാന്‍ മുംബൈ സിബിഎഫ്‌സി ഓഫിസ് 6.5 ലക്ഷം രൂപ കൈകൂലിയായി ആവശ്യപ്പെട്ടുവെന്നായിരുന്നു നടന്‍ വിശാലിന്‍റെ ആരോപണം.

Actor Vishal Over CBFC Allegation  Vishal Express Gratitude On MIB  What is CBFC Allegation  Allegation Against CBFC  Actor Vishal Latest news  സിബിഎഫ്‌സിക്കെതിരെ നടപടി  പ്രതികരിച്ച് നടന്‍ വിശാല്‍  നടന്‍ വിശാലിന്‍റെ ആരോപണം  മുംബൈയിലെ സിബിഎഫ്‌സി ഓഫിസ്  പ്രധാനമന്ത്രി നരേന്ദ്രമോദി
Actor Vishal Over CBFC Allegation

ഹൈദരാബാദ്:പുതിയചിത്രത്തിന്‍റെ റിലീസിന് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഇൻ ഇന്ത്യ (CBFC) കൈക്കൂലി ആവശ്യപ്പെട്ടുവെന്ന തമിഴ്‌ നടന്‍ വിശാലിന്‍റെ ആരോപണം (Actor Vishal Allegation) ചര്‍ച്ചയാകവെ, പ്രതികരിച്ച് നടന്‍ രംഗത്ത്. തന്‍റെ ആരോപണങ്ങളെ തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം (MIB) വേഗത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതായി താരം തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് പ്രതികരിച്ചത്. ഈ മറുപടിയോട് നന്ദിയറിയിച്ച അദ്ദേഹം, നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മനസുതുറന്നു.

പ്രതികരണം ഇങ്ങനെ: മുംബൈയിലെ സിബിഎഫ്‌സിയുടെ അഴിമതി വിഷയവുമായി ബന്ധപ്പെട്ട് ഉടനടി നടപടികൾ സ്വീകരിച്ചതിന് ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയത്തിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു. ആവശ്യമായ നടപടി സ്വീകരിച്ചതിന് നന്ദിയും അഴിമതിയിലേക്ക് നീങ്ങാതെ രാഷ്‌ട്രത്തെ സേവിക്കാൻ സത്യസന്ധമായ പാത സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതും സർക്കാർ ഉദ്യോഗസ്ഥർക്ക് ഇതൊരു മാതൃകയായിരിക്കുമെന്നും തീർച്ചയായും പ്രതീക്ഷിക്കുന്നുവെന്ന് വിശാല്‍ എക്‌സില്‍ കുറിച്ചു.

എന്‍റെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കും ഇതില്‍ ഉടനടി നടപടി കൊണ്ടുവരാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു. എന്നെപ്പോലുള്ള ഒരു സാധാരണക്കാരനും നീതി പുലരുമെന്ന് വിശ്വസിക്കുന്ന അഴിമതിക്ക് ഇരയായ ജനങ്ങള്‍ക്കും ഇത് സംതൃപ്തി നൽകുന്നുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാത്രമല്ല ജയ്‌ ഹിന്ദ് എന്നുകൂടി കുറിച്ചാണ് താരം കുറിപ്പ് അവസാനിപ്പിച്ചത്.

Also Read:Actor Vishal Allegation On CBFC: 'മാര്‍ക്ക് ആന്‍റണി' ഹിന്ദി പതിപ്പ്, സെന്‍സര്‍ ബോര്‍ഡ് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയെന്ന് നടൻ വിശാല്‍

എന്തായിരുന്നു ആ ആരോപണം: റിലീസിന് തയ്യാറെടുക്കുന്ന തന്‍റെ ചിത്രമായ മാര്‍ക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന് അംഗീകാരം ലഭ്യമാക്കാന്‍ മുംബൈ സിബിഎഫ്‌സി ഓഫിസ് 6.5 ലക്ഷം രൂപ കൈകൂലിയായി ആവശ്യപ്പെട്ടുവെന്നായിരുന്നു നടന്‍ വിശാലിന്‍റെ ആരോപണം. ഇത് പുറത്തുവന്നതോടെ തന്നെ നടന്‍ വിശാല്‍ ഉന്നയിച്ച ആരോപണങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും അഴിമതിയോട് സര്‍ക്കാരിന് ക്ഷമിക്കാനാവില്ലെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം പ്രതികരിച്ചിരുന്നു.

ഇത്തരം മോശം സമീപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഉറപ്പും നല്‍കിയിരുന്നു. മാത്രമല്ല വിഷയത്തില്‍ അന്വേഷണം നടത്താന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കൂടാതെ സിബിഎഫ്‌സിയെ സംബന്ധിച്ച് മറ്റേതെങ്കിലും സംഭവങ്ങളെ കുറിച്ചുള്ള വിവരം പങ്കുവയ്‌ക്കാനുണ്ടെങ്കില്‍ jsfilms.inb@nic.in എന്ന ഇമെയിൽ വഴി അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

Also Read:Vishal SJ Suryah Mark Antony Trailer : 'ലേഡീസ് വിഷയത്തില്‍ ഡിസിപ്ലിന്‍ഡ് ആയ ഗ്യാങ്‌സ്‌റ്റര്‍' ; വിവിധ ഗെറ്റപ്പില്‍ ഞെട്ടിച്ച് വിശാല്‍

ABOUT THE AUTHOR

...view details