റബർ കർഷകരെ നാണം കെടുത്തുന്ന ബജറ്റ്, ജോസ് കെ മാണിയും കൂട്ടരും രാജിവെക്കണം; എൻ ഹരി

By ETV Bharat Kerala Team

Published : Feb 5, 2024, 9:38 PM IST

thumbnail

കോട്ടയം: റബർ കർഷകരെ നാണം കെടുത്തുന്ന ബജറ്റ്‌ ആണ് സംസ്ഥാന സർക്കാറിൻ്റേതെന്ന് ബിജെപി മധ്യ മേഖല അധ്യക്ഷൻ എൻ ഹരി. താങ്ങു വില 250 രൂപയാക്കുമെന്ന് പറഞ്ഞ എല്‍ ഡി എഫ്‌ 200 രൂപയെങ്കിലും ആക്കുമെന്നാണ് കർഷകർ പ്രതീക്ഷിച്ചത്. ബജറ്റിലൂടെ റബർ കർഷകരെ സർക്കാർ അപമാനിച്ചു. നാണമുണ്ടെങ്കിൽ ജോസ് കെ മാണിയും കൂട്ടരും ഈ നിമിഷം എല്‍ ഡി എഫിൽ നിന്ന് രാജി വെച്ച് പുറത്ത് പോകണമെന്നും എൻ ഹരി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എമ്മും ക്രൈസ്‌തവ സഭകളും കര്‍ഷക സംഘടനകളും അടക്കം മുന്നോട്ട് വെച്ച ആവശ്യമാണ് റബ്ബറിന്‍റെ താങ്ങുവില ഉയര്‍ത്തണമെന്നത്‌. 180 രൂപയാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ റബ്ബറിന് പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില. നിലവില്‍ 170 രൂപയാണ് കിലോയ്ക്ക് റബ്ബറിന്‍റെ താങ്ങുവില. നേരിയ വര്‍ധനവാണ് സംസ്ഥാനം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. താങ്ങുവില 200 എങ്കിലും ആക്കി ഉയര്‍ത്തണമെന്നായിരുന്നു പല കോണുകളില്‍ നിന്നായി  ഉയര്‍ന്ന ആവശ്യം. 200 ആക്കിയില്ലെങ്കിലും 180 രൂപയാക്കി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി, ധനപ്രതിസന്ധിയുടെ സാഹചര്യത്തിലുള്ള പരമാവധി സഹായമായി ഇടതുപക്ഷം ചൂണ്ടിക്കാണിക്കും. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.