സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും ; കര്‍ത്തവ്യ പഥില്‍ റിപ്പബ്ലിക് ദിന പരേഡ് - തത്സമയം

By ETV Bharat Kerala Team

Published : Jan 26, 2024, 10:16 AM IST

Updated : Jan 26, 2024, 12:54 PM IST

thumbnail

ന്യൂഡല്‍ഹി : ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ (Emmanuel Macron) ആണ് ഇത്തവണ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥി (Republic Day Chief Guest 2024). ചരിത്രത്തില്‍ ഇത് ആറാമത്തെ പ്രാവശ്യമാണ് ഫ്രഞ്ച് ഭരണത്തലവനെ ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് മുഖ്യാതിഥിയായി ക്ഷണിക്കുന്നത്. കര്‍ത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലുമായി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ 14,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. കമാൻഡോകൾ, റാപ്പിഡ് റെസ്‌പോണ്‍സ് ഫോഴ്‌സ് എന്നിവയെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര സുരക്ഷാ ഏജന്‍സികള്‍ക്കൊപ്പം ഡല്‍ഹി പൊലീസും, ട്രാഫിക് പൊലീസും ചേര്‍ന്നാണ് ക്രമീകരണങ്ങള്‍ നടപ്പാക്കുന്നത് (Republic Day Celebrations Security Arrangements). 1950ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്‍റെ ഓര്‍മയ്‌ക്കായാണ് എല്ലാ വര്‍ഷവും ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാജ്യത്തിന്‍റെ സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയും ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കുന്ന, കര്‍ത്തവ്യ പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ് ആഘോഷങ്ങളിലെ പ്രധാന ആകര്‍ഷണം. എല്ലാ സൈനിക വിഭാഗങ്ങളും ശക്തിതെളിയിക്കുന്ന പരേഡുകള്‍ക്കാണ് രാജ്യം സാക്ഷിയാവുക.

Last Updated : Jan 26, 2024, 12:54 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.