'പദ്‌മ പുരസ്‌കാരം കാരണവന്മാരുടെ കൃപ' ; പ്രതികരിച്ച് ഗൗരി ലക്ഷ്‌മിഭായ്

By ETV Bharat Kerala Team

Published : Jan 26, 2024, 2:56 PM IST

thumbnail

തിരുവനന്തപുരം: അന്തപ്പുരത്തിന്‍റെ അകത്തളങ്ങളിൽ നിന്ന് പൊതുവേദികളിലെ നിറസാന്നിധ്യമായി മാറിയ, തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ ആസ്ഥാനമായ കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മിഭായ് പദ്‌മ പുരസ്‌കാര നിറവിൽ. പദ്‌മശ്രീ പുരസ്‌കാരം പത്മനാഭ സ്വാമിയുടെ അനുഗ്രഹമാണെന്ന് ഗൗരി ലക്ഷ്‌മിഭായ് പറഞ്ഞു(Gouri Lakshmi bhai About Padma Award). കാരണവന്മാരുടെ കൃപ. പുരസ്‌കാരം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. യാതൊരു സൂചനയും ലഭിച്ചില്ല. ഇന്നലെ ഉച്ചയ്ക്ക് ഡൽഹിയിൽ നിന്ന് കോൾ വന്നപ്പോഴാണ് വിവരം അറിയുന്നത്. പുരസ്‌കാരം നേടിയ പലരും ടിവിയിൽ പറയുന്നതുപോലെ ഒന്നും തനിക്ക് പറയാനില്ല( Padma Awards 2024 ). 53 അവാർഡുകൾ ഇതുവരെ കിട്ടിയിട്ടുണ്ട്. 2 നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്. സർക്കാർ തലത്തിൽ ഇത് ആദ്യമായിട്ടാണ്. വളരെ സന്തോഷമുണ്ടെന്നും ഗൗരി ലക്ഷ്‌മിഭായി പറഞ്ഞു. ഗൗരി ലക്ഷ്‌മിഭായ് തിരുവിതാംകൂർ രാജവംശത്തിൽ ജനിച്ച പ്രസിദ്ധ ആംഗലേയ സാഹിത്യകാരിയാണ്. മഹാറാണി കാർത്തിക തിരുനാൾ ലക്ഷ്‌മിഭായിയുടേയും ലെഫ്റ്റനന്‍റ് കേണൽ ഗോദവർമ്മ രാജയുടെ മകളുമാണ് ഗൗരി ലക്ഷ്‌മിഭായി. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്‍റെ അനന്തരവളാണ്. 1945ലാണ് ജനനം. നൂറ്റി അൻപതോളം കവിതകളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പി.പി. രാമവർമ്മരാജയുടെ 'ശ്രീ ശബരിമല അയ്യപ്പചരിതം' എന്ന കൃതി ആംഗലേയത്തിൽ വിവർത്തനം ചെയ്‌തിട്ടുണ്ട്. തിരുമുൽക്കാഴ്‌ചയാണ് ആദ്യ കവിതാസമാഹാരം. ദി ഡോൺ' (1994), ശ്രീ പത്മനാഭസ്വാമി ടെമ്പിൾ (1998), തുളസി ഗാർലൻഡ് (1998), 'ദി മൈറ്റി ഇന്ത്യൻ എക്‌സ്‌പീരിയൻസ് '(2002) തുടങ്ങിയവയാണ് പ്രധാന കൃതികൾ. സാഹിത്യ പഞ്ചാനൻ പുരസ്‌കാരം, ആർഷ സംസ്‌കാര ദീപിക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.  

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.