ETV Bharat / state

തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണം റിട്ടയേർഡ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

author img

By ETV Bharat Kerala Team

Published : Feb 28, 2024, 3:42 PM IST

Wild Pig Attack  Wild Pig Attack Calicut Wild Pig Attack A Retired Teacher  കാട്ടുപന്നിയുടെ ആക്രമണം  തോട്ടുമുക്കത്ത് കാട്ടുപന്നി ആക്രമണം
Wild Pig Attack

തോട്ടു മുക്കത്ത് കാട്ടുപന്നിയുടെ ആക്രമണം റിട്ടേർഡ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

തോട്ടുമുക്കത്ത് കാട്ടുപന്നിയുടെ ആക്രമണം റിട്ടയേർഡ് അധ്യാപികയ്ക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നു. രാത്രി സമയങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പുറമെ പട്ടാപകൽ മനുഷ്യർക്ക് നേരെയും ആക്രമണം (Wild Pig Attack A Retired Teacher) തുടരുകയാണ്.
ഇന്ന് രാവിലെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ റിട്ട: അധ്യാപികക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിൽ തോട്ടുമുക്കം
നടുവത്താനിയിൽ ക്രിസ്റ്റിന (74) ക്കാണ് വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റത് . തോട്ടുമുക്കം ഗവർമെന്‍റ് യു പി സ്‌കൂളിന്‍റെയും സാന്തോം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്‍റെയും ഇടയിൽ വെച്ചാണ് ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് ജോലിചെയ്യുന്നതിനിടെ പെട്ടെന്ന് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ടീച്ചറെ ആക്രമിച്ച ശേഷം അക്രമകാരിയായ കാട്ടുപന്നി സ്‌കൂൾ കുട്ടികളുടെ ഇടയിലേക്കും ഓടിക്കയറി. എന്നാൽ കുട്ടികൾ കാട്ടുപന്നിയെ കണ്ടതോടെ ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ ക്രിസ്റ്റീനയെ ഉടനെ നാട്ടുകാർ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ കൈക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്‌ടർമാർ നിർദേശിച്ചിട്ടുണ്ട്. തോട്ടുമുക്കം പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമാണെന്നും കൃഷി സ്ഥലത്തും വീട്ടുമുറ്റത്തും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു. കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായ സ്ഥലത്ത് കൂമ്പാറ സെക്ഷൻ ഓഫീസിൽ നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.