ETV Bharat / state

ഗുരുവായൂരിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി - Stale food seized from hotel

author img

By ETV Bharat Kerala Team

Published : Mar 30, 2024, 11:07 PM IST

ഗുരുവായൂരിലെ ടേസ്റ്റ് പാലസ് ഹോട്ടലിൽ നിന്ന്‌ പഴകിയ ഇറച്ചി കണ്ടെത്തി. ഇറച്ചി കണ്ടെത്തിയത്‌ ഫ്രീസറിൽ സൂക്ഷിച്ച നിലയില്‍ .

STALE FOOD SEIZED  STALE FOOD IN HOTEL  FOOD SAFETY  TASTE PALACE HOTEL
STALE FOOD SEIZED FROM HOTEL

പഴകിയ ഭക്ഷണം പിടികൂടി

തൃശൂര്‍: ഗുരുവായൂരിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ടേസ്‌റ്റ് പാലസ് എന്ന ഹോട്ടലിൽ നിന്നാണ് പഴകിയ ഇറച്ചി കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ ഫ്രീസറിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇറച്ചി .

വൃത്തിഹീനമായ സഹചര്യത്തിൽ പ്രവർത്തിച്ച ഹോട്ടലിന് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകി. നഗരസഭ ആരോഗ്യ വിഭാഗം ആണ് പരിശോധന നടത്തിയത്.

കർശന പരിശോധന: വേനൽക്കാലത്ത് വിറ്റഴിക്കുന്ന കുപ്പിവെള്ളത്തിന്‍റെയും ശീതള പാനീയങ്ങളുടേയും സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കഴിഞ്ഞയാഴ്‌ച ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടന്നിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനകളില്‍ ഗുരുതര നിയമലംഘനം കണ്ടെത്തിയ ഏഴ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു.

ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. 54 സ്ഥാപനങ്ങള്‍ക്ക് റെക്‌ടിഫിക്കേഷന്‍ നോട്ടീസും 37 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കിയതായും, തുടര്‍പരിശോധനകള്‍ക്കായി 328 സര്‍വൈലന്‍സ് സാമ്പിളുകളും 26 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചതായും, ഇവ വിദഗ്‌ധ പരിശോധനകള്‍ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലബോറട്ടറികളിലേക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു. പരിശോധനാ ഫലത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍. കുപ്പിവെള്ളം, ഐസ്‌ക്രീം, ശീതളപാനീയം തുടങ്ങിയവയുടെ നിര്‍മ്മാണ വിതരണ വിപണന കേന്ദ്രങ്ങള്‍ കൂടാതെ ടൂറിസ്റ്റ് മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായാണ്‌ പരിശോധന നടന്നത്.

കടയുടമകള്‍ ശ്രദ്ധിക്കണം, ആരോഗ്യ മന്ത്രി: പാനീയങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വെള്ളവും ഐസും ശുദ്ധമാണെന്ന് ശീതള പാനീയങ്ങള്‍ വിപണനം നടത്തുന്ന കടയുടമകള്‍ ഉറപ്പ് വരുത്തണം. കുടിവെള്ളവും മറ്റ് ശീതള പാനീയങ്ങളും നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ കടകളില്‍ വെയിലേല്‍ക്കുന്ന രീതിയില്‍ സൂക്ഷിക്കാന്‍ പാടില്ല. അടച്ചുറപ്പില്ലാത്ത തുറന്ന വാഹനങ്ങളില്‍ ഇത്തരത്തില്‍ കൊണ്ട് പോകരുത്.

ഉത്സവങ്ങള്‍, മേളകള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളില്‍ കുപ്പിവെള്ളം, ശീതള പാനീയങ്ങള്‍, ഐസ്‌ക്രീം, ഐസ് കാന്‍ഡി എന്നിവ സുരക്ഷിതമായി വിപണനം നടത്തണം. ടൂറിസം കേന്ദ്രങ്ങളിലെ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ കടയുടമകള്‍ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി നിർദേശം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.