ETV Bharat / state

റോഡ് നിർമാണത്തിൽ അഴിമതി; കോൺട്രാക്‌ടർക്കും എൻജിനീയർമാർക്കും 4 വര്‍ഷം കഠിന തടവ് - Rigorous imprisonment on Corruption

author img

By ETV Bharat Kerala Team

Published : May 8, 2024, 9:24 PM IST

തൃശൂർ ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽ പെട്ട ചിലങ്ക-അരീക്ക റോഡ് പുനർ നിർമാണത്തില്‍ അഴിമതി നടത്തിയ കോൺട്രാക്‌ടർക്കും എൻജിനീയർമാർക്കും 4 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു.

THRISSUR ROAD CORRUPTION  റോഡ് നിർമ്മാണത്തിൽ അഴിമതി  റോഡ് അഴിമതി കഠിന തടവ്  കോൺട്രാക്‌ടർ എൻജിനീയർ ശിക്ഷ
Representative Image (Source : Etv Bharat Network)

തൃശൂര്‍ : തൃശൂരിൽ റോഡ് നിർമാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്‌ടർക്കും എൻജിനീയർമാർക്കും കഠിന തടവ് ശിക്ഷ വിധിച്ചു. പണി നടത്തിയ കോൺട്രാക്‌ടർ ടിഡി ഡേവിസ്, അസിസ്റ്റന്‍റ് എൻജിനീയർ മെഹറുനിസ, അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എൻജിനീയർ റുഖിയ എന്നിവരെയാണ് തൃശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. 4 വർഷം വീതം കഠിന തടവും ഇരുപതിനായിരം രൂപ പിഴയുമാണ്‌ ശിക്ഷ. തൃശൂർ ജില്ല പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽ പെട്ട ചിലങ്ക-അരീക്ക റോഡ് പുനർ നിർമാണത്തിലായിരുന്നു അഴിമതി.

2006 ലാണ് കേസിന് ആസ്‌പദമായ സംഭവം. തൃശൂർ ജില്ല പഞ്ചായത്തിന്‍റെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ്‌ അറ്റകുറ്റ പണിക്കുള്ള തുക അനുവദിച്ചിരുന്നത്. പ്രതികൾ ഗൂഢാലോചന നടത്തി, നിശ്ചയിച്ച അളവിൽ സാമഗ്രികൾ ചേർക്കാതെയും രേഖകളിൽ കൃത്രിമം കാണിച്ചും സർക്കാരിന് 1,08,664 രൂപയുടെ നഷ്‌ടം വരുത്തി എന്നായിരുന്നു കേസ്.

വിജിലൻസ്‌ ഇൻസ്‌പെക്‌ടർ രാമകൃഷ്‌ണൻ അന്വേഷണം പൂർത്തീകരിച്ച കേസിൽ വിജിലൻസ്‌ ഡിവൈഎസ്‌പി ആയിരുന്ന ജ്യോതിഷ്‌ കുമാർ ആണ് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിന് വേണ്ടി പ്രോസിക്യൂട്ടർ ഇആർ സ്റ്റാലിൻ ഹാജരായി.

Also Read : അതിരപ്പിള്ളിയിൽ മിനി ബസ് 50 അടി താഴ്‌ചയിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് പരിക്ക് - Mini Bus Overturned To 50 Feet

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.