ETV Bharat / state

രണ്‍ജിത്ത് ശ്രീനിവാസൻ വധക്കേസ് ; ജഡ്‌ജിക്കെതിരെ ഭീഷണി മുഴക്കിയ രണ്ടുപേര്‍ കസ്‌റ്റഡിയില്‍

author img

By ETV Bharat Kerala Team

Published : Feb 1, 2024, 3:53 PM IST

ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ ജഡ്‌ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്. സംഭവത്തില്‍ ഒരാൾ അറസ്‌റ്റിലായെന്നും രണ്ടുപേർ കസ്‌റ്റഡിയിലാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

murder case verdict  Ranjith Sreenivasan Case Verdict  ജഡ്‌ജിക്കെതിരെ ഭീഷണി  രണ്ടുപേര്‍ കസ്‌റ്റഡിയില്‍  കേരള പൊലീസ്
ജഡ്‌ജിക്കെതിരെ ഭീഷണി മുഴക്കിയ രണ്ടുപേര്‍ കസ്‌റ്റഡിയില്‍

ആലപ്പുഴ : ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ വിധി പ്രസ്‌താവിച്ചതിന് പിന്നാലെ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്‌ജി വി ജി ശ്രീദേവിക്കെതിരെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാളെ കേരള പൊലീസ് അറസ്‌റ്റ് ചെയ്‌തു (One Arrested, Two In Custody For Threatening Judge After Murder Case Verdict).

മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്‌ജി വി ജി ശ്രീദേവിക്ക് എതിരെയുള്ള ഓൺലൈൻ ഭീഷണികൾ ഗൗരവമായി പരിഗണിച്ച് കേരളാ പൊലീസ് ബുധനാഴ്‌ച മുതല്‍ (31-01-2024) അവര്‍ക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു. സംഭവത്തില്‍ ഒരാൾ അറസ്‌റ്റിലാവുകയും രണ്ടുപേർ കസ്‌റ്റഡിയിലാണെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണം തുടരുന്നതിനാൽ അവരുടെ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

2021ൽ ആലപ്പുഴ ജില്ലയിൽ നടന്ന ബിജെപി ഒബിസി വിഭാഗം നേതാവിനെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പിഎഫ്ഐ) ബന്ധമുള്ള 15 പേർക്ക് കോടതി ചൊവ്വാഴ്‌ച (30-01-2024) വധശിക്ഷ വിധിച്ചിരുന്നു. തൊട്ടുപിന്നാലെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ജഡ്‌ജിയെ വാക്കാൽ അധിക്ഷേപിക്കുന്ന പോസ്‌റ്റുകൾ വിവിധ അക്കൗണ്ടുകളിൽ പ്രചരിക്കുകയും ചെയ്‌തിരുന്നു.

അഭിഭാഷകനും ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ രണ്‍ജിത്ത് ശ്രീനിവാസനെ 2021 ഡിസംബർ 19 ന് പിഎഫ്ഐ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) എന്നിവയുമായി ബന്ധമുള്ള പ്രവർത്തകർ അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. എസ്‌ഡിപിഐ നേതാവ് കെ എസ് ഷാൻ മണിക്കൂറുകൾക്ക് മുമ്പ് കൊല്ലപ്പെട്ടതിൻ്റെ പ്രതികാരമായാണ് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അന്ന് പറഞ്ഞിരുന്നു. ഷാൻ വധക്കേസിൽ ഇതുവരെ വിചാരണ ആരംഭിച്ചിട്ടില്ല.

രണ്‍ജിത്ത് ശ്രീനിവാസൻ കൊലക്കേസ്, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം നല്‍കാൻ കേരള പൊലീസ് : ബിജെപി നേതാവ് രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഉപഹാരം നല്‍കാനൊരുങ്ങി കേരള പൊലീസ്. ആലപ്പുഴ മുന്‍ ജില്ല പൊലീസ് മേധാവിയും നിലവില്‍ വിഐപി സുരക്ഷാവിഭാഗം ഡെപ്യൂട്ടി കമ്മിഷണറുമായ ജി. ജയദേവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ജനുവരി 30 ന് കോടതി വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് ഉത്തരവ്. കേസ് അന്വേഷിച്ച പൊലീസ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരെയും സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പ്രത്യേകം പ്രശംസിച്ചു.

ALSO READ : രൺജിത് ശ്രീനിവാസൻ കൊലക്കേസ്‌ : 15 പ്രതികൾക്കും വധശിക്ഷ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.