ETV Bharat / state

കോടതി വളപ്പിൽ തടവുകാരുടെ ഏറ്റുമുട്ടല്‍; വിചാരണ തടവുകാരുടെ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Feb 19, 2024, 3:44 PM IST

ജയിലിനുള്ളിൽ വച്ച് തന്നെ കൃഷ്ണകുമാറും റോയിയും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് കോടതി വളപ്പില്‍ ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലീസ്.

COURT News കോടതി വളപ്പിൽ ഏറ്റുമുട്ടൽ രഞ്ജിത്ത് വധക്കേസ് അമ്പലമുക്ക് കൃഷ്ണകുമാർ Ranjith murder case
Krishnakumar the accused in the Ranjith murder case, attacked other prisoner in the court premises

തിരുവനന്തപുരം: വിചാരണ തടവുകാരനെ കോടതി വളപ്പിൽ വച്ച് ആക്രമിച്ച് മണ്ണന്തല രഞ്ജിത്ത് വധക്കേസിലെ ഒന്നാം പ്രതി അമ്പലമുക്ക് കൃഷ്ണകുമാർ. ഇന്ന് (19-02-2024) കോടതിയിൽ ഹാജരാക്കാനായി കൊണ്ടു വന്നതായിരുന്നു പ്രതികളെ. എന്നാല്‍ അഭിഭാഷകരുടെ കോടതി ബഹിഷ്‌കരണം കാരണം വിചാരണ നടക്കാതെ ജയിലിലേക്ക് തിരികെ കൊണ്ടുപോകാന്‍ പൊലീസ് ബസിൽ കയറ്റുമ്പോഴായിരുന്നു ഏറ്റുമുട്ടല്‍.

റോയി എന്ന മറ്റൊരു വിചാരണ തടവുകാരന്‍റെ കഴുത്തിൽ കൃഷ്ണകുമാർ പരുക്കേൽപ്പിച്ചു. ഇതേ തുടർന്ന് രക്‌തം വാർന്ന് നിന്ന റോയിയെ വഞ്ചിയൂർ പൊലീസ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചുതെങ്ങ് സ്വദേശി റിക്സനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് പരിക്കേറ്റ റോയ്. ജയിലിനുള്ളിൽ വച്ച് തന്നെ കൃഷ്ണകുമാറും റോയിയും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ച ആയിട്ടാണ് കോടതി വളപ്പിലെ ആക്രമണം നടന്നതെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ റോയിയെ തടവില്‍ പാര്‍പ്പിച്ചിരുന്ന ജയില്‍ മുറിയില്‍ ആയുധ സമാനമായ വസ്‌തുക്കള്‍ കണ്ടെത്തിയിരുന്നു. പൂജപ്പുര പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഈ കേസിൽ പ്രതിയെ അഡീ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കൊണ്ട് വന്നപ്പോഴാണ് കോടതി വളപ്പില്‍ അക്രമ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.