ETV Bharat / state

മുഖ്യമന്ത്രി വിദേശയാത്രയില്‍ ; ഇന്നത്തെ മന്ത്രിസഭായോഗം ഓൺലൈനില്‍ - cabinet meeting will be held online

author img

By ETV Bharat Kerala Team

Published : May 15, 2024, 9:56 AM IST

ഇന്ന് ഓൺലൈനായി മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുടര്‍ന്നാണിത്. മുഖ്യമന്ത്രി സിംഗപ്പൂരില്‍ നിന്നും ഓൺലൈൻ വഴി യോഗത്തിൽ ചേരും.

ഓൺലൈൻ മന്ത്രിസഭാ യോഗം  CABINET MEETING  KERALA LEGISLATIVE ASSEMBLY  CHIEF MINISTER PINARAYI VIJAYAN
cabinet meeting will be held online today (Source: Etv Bharat Network)

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയെ തുടര്‍ന്ന് മന്ത്രിസഭായോഗം ഇന്ന് ഓൺലൈൻ വഴി ചേരും. രാവിലെ 9.30 നാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദര്‍ശനത്തിലുള്ള മുഖ്യമന്ത്രി അവിടെ നിന്നാകും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കുക.

മുഖ്യമന്ത്രി വിദേശയാത്രയിലായിരുന്നതിനാൽ കഴിഞ്ഞയാഴ്‌ച മന്ത്രിസഭായോഗം ചേർന്നിരുന്നില്ല. കഴിഞ്ഞയാഴ്‌ച യോഗം ചേരാത്തത് പരിഗണനാവിഷയങ്ങൾ കുറവായതിനാലാണെന്നായിരുന്നു വിശദീകരണം. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലാണ് പരിഗണനാവിഷയങ്ങൾ കുറവായത്. ജൂൺ നാലിനാണ് വോട്ടെണ്ണലെങ്കിലും ജൂൺ ആറ് വരെ പെരുമാറ്റച്ചട്ടം തുടരും.

നിയമസഭാസമ്മേളനം ജൂൺ 10 മുതൽ ചേരാനും ആലോചനയുണ്ട്. ഇക്കാര്യത്തിലടക്കം യോഗത്തിൽ തീരുമാനം ഉണ്ടാകാൻ സാധ്യതയുണ്ട്.

ALSO READ: സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ നീങ്ങിയിട്ട് നാല് ദിവസം; കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള ഫയലും ചുവപ്പ് നാടയില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.