ETV Bharat / state

വിരുന്നിനെത്തിയ ബന്ധു ഗൃഹനാഥയെ പീഡിപ്പിച്ചു: നാട്ടിലേക്ക് മടങ്ങിയ പശ്ചിമബംഗാൾ സ്വദേശിയെ പിടികൂടി - IDUKKI HOUSEWIFE RAPE CASE ARREST

author img

By ETV Bharat Kerala Team

Published : May 12, 2024, 3:17 PM IST

പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശിയെയാണ് രാജാക്കാട് പൊലീസ് പിടികൂടിയത്. സംഭവം ഇടുക്കി ബൈസൺവാലിയിൽ.

IDUKKI HOUSEWIFE RAPE CASE  ഇടുക്കിയിൽ ഗൃഹനാഥയെ പീഡിപ്പിച്ചു  പശ്ചിമബംഗാൾ സ്വദേശി അറസ്റ്റിൽ  NATIVE OF WEST BENGAL ARRESTED
Rajakkadu police station (Source: ETV Bharat Reporter)

ഇടുക്കി : വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ ബന്ധുവായ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശിയായ 22 കാരനെയാണ് പിടികൂടിയത്. പശ്ചിമബംഗാളിലെ പ്രതിയുടെ ഗ്രാമത്തിൽ എത്തിയാണ് രാജാക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

രാജാക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. രാജാക്കാട് എസ്എച്ച്ഒ അജയ് മോഹൻ, എസ്ഐ സജി എൻ പോൾ, സിപിഒ ബി ആർ ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. കഴിഞ്ഞ 18നാണ് പ്രതി ബൈസൺവാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ വീട്ടിൽ വിരുന്നിന് എത്തിയത്.

ഭർത്താവ് ജോലിക്ക് പോയ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഗൃഹനാഥയെ പീഡിപ്പിച്ച പ്രതി വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി പശ്ചിമബംഗാളിൽ ഉള്ള സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. അതിനുശേഷം പ്രതി പശ്ചിമബംഗാളിലേക്ക് മടങ്ങി. 27നാണ് ഇത് സംബന്ധിച്ച് ദമ്പതികൾ രാജാക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്.

തുടർന്ന് പൊലീസ് സംഘം കൊൽക്കത്തയിൽ നിന്നും 200 കിലോമീറ്റർ അകലെയുള്ള ബിശ്വേശ്വർപൂരിലെത്തി അവിടത്തെ പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.

Also Read: 13 വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.