ETV Bharat / state

നായ വളര്‍ത്തലിന്‍റെ മറവില്‍ എംഡിഎംഎ വില്‍പന; വീട്ടുടമയും സഹായിയും അറസ്‌റ്റില്‍ - MDMA SALE IN THIRUVANANTHAPURAM

author img

By ETV Bharat Kerala Team

Published : May 17, 2024, 2:25 PM IST

നായ വളര്‍ത്തലിന്‍റെ മറവില്‍ എംഡിഎംഎ വില്‍പന നടത്തിയ വീട്ടുടമയേയും സഹായിയേയും മെഡിക്കല്‍ കോളജ് പൊലീസ് അറസ്‌റ്റ് ചെയ്‌തു.

THIRUVANANTHAPURAM  MDMA SALE IN THIRUVANANTHAPURAM  എംഡിഎംഎ വില്‌പന  MDMA SALE CULPRIT ON CUSTODY
Representative image (source: ETV Bharat Network)

തിരുവനന്തപുരം : കുമാരപുരം ചെന്നിലോട് ചെട്ടിക്കുന്ന് ഭാഗത്ത് നായ വളര്‍ത്തലിന്‍റെ മറവില്‍ എംഡിഎംഎ വില്‍പന. വീട്ടുടമ ജിജോ ജേക്കബിനെയും സഹായിയേയും മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടി. വീട്ടിലെത്തിയാണ് ഇവരെ പൊലീസ് പിടികൂടിയത്.

ഷാഡോ പൊലീസ് സംഘം നാളുകളായി ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. മുന്‍പും എംഡിഎംഎ വില്‍പനയുമായി ബന്ധപ്പെട്ട കേസുകളില്‍ ഇയാള്‍ പ്രതിയായിട്ടുണ്ട്. വില കൂടിയ വിദേശയിനം നായ്ക്കളെയാണ് ജിജോ വീട്ടില്‍ വളര്‍ത്തുന്നതതെന്നും ജിജോ നാളുകളായി സ്ഥലത്ത് നിരന്തര പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു.

ജിജോയുടെ വീട്ടില്‍ പൊലീസ് പരിശോധന തുടരുകയാണ്. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ജിജോയേയും ഒപ്പം പിടിയിലായ സഹായിയേയും സ്‌റ്റേഷനിലെത്തിക്കുമെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറഞ്ഞു.

ALSO READ: ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്‍റെ മറവിൽ 17 ലക്ഷം തട്ടി ; യുവതി പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.