ETV Bharat / state

ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്‍റെ മറവിൽ 17 ലക്ഷം തട്ടി ; യുവതി പിടിയിൽ - STOCK MARKET ONLINE FRAUD

author img

By ETV Bharat Kerala Team

Published : May 17, 2024, 6:25 AM IST

ഓൺലൈൻ ഓഹരി വ്യാപാരത്തിന്‍റെ പേരിൽ തട്ടിപ്പ് നടത്തിയ കാസർകോട് സ്വദേശിനി പിടിയിൽ. മുഹമ്മ സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 17 ലക്ഷം രൂപ.

ONLINE STOCK TRADING  ആലപ്പുഴ  ഓണ്‍ലൈന്‍ ഓഹരി വ്യാപാരം  POLICE CASE
REPRESENTATIVE IMAGE (Source : ETV BHARAT NETWORK)

ആലപ്പുഴ : ഓണ്‍ലൈന്‍ ഓഹരി വ്യാപാരത്തിന്‍റെ പേരില്‍ മുഹമ്മ സ്വദേശിയില്‍ നിന്ന് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി പിടിയിൽ. തൃക്കരിപ്പൂര്‍ പഞ്ചായത്തിൽ കൈക്കോട്ടുകടവ് എസ് പി ഹൗസില്‍ ഫര്‍ഹത്ത് ഷിറിന്‍(31) ആണ് അറസ്‌റ്റിലായത്. മുഹമ്മ പഞ്ചായത്ത് സ്വദേശിയായ കരിപ്പേവെളി സിറില്‍ ചന്ദ്രന്‍റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മ പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്.

സംഘത്തില്‍പ്പെട്ട ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവരെ ഇനി അറസ്‌റ്റ് ചെയ്യാനുണ്ട്. ഓഹരിയില്‍ നിക്ഷേപിക്കാനായി ഗുജറാത്ത് സ്വദേശിനിയുള്‍പ്പെടെയുള്ളവര്‍ സിറില്‍ ചന്ദ്രനില്‍ നിന്ന് പണം ഓണ്‍ലൈനായി വാങ്ങിയിരുന്നു. എന്നാല്‍ പണം ഓഹരിയില്‍ നിക്ഷേപിച്ചില്ല.

തുടര്‍ന്നാണ് താന്‍ പറ്റിക്കപ്പെട്ടുവെന്ന് സിറില്‍ ചന്ദ്രന് മനസിലായത്. സിറിലിന്‍റെ അക്കൗണ്ടില്‍ നിന്നുള്ള പണം ആറ് പേർ പിൻവലിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഗുജറാത്ത് സ്വദേശിനി പിന്‍വലിച്ച നാല് ലക്ഷം രൂപ അറസ്‌റ്റിലായ ഫര്‍ഹത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇതില്‍ രണ്ട് ലക്ഷം രൂപ അവര്‍ പിന്‍വലിക്കുകയും ചെയ്‌തു. തുടര്‍ന്നാണ് ഇവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.

ALSO READ : കാറഡുക്ക സൊസൈറ്റി സ്വര്‍ണ പണയ തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചിന്; പ്രതിക്ക് രക്ഷപെടാന്‍ പരാതി നൽകുന്നത് വൈകിപ്പിച്ചെന്ന് ആരോപണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.