ETV Bharat / state

ഐസിയു പീഡനക്കേസ്‌ : മറുപടിയില്ല, അതിജീവിത വീണ്ടും സമരത്തിലേക്ക്‌ - ICU rape case victim strike

author img

By ETV Bharat Kerala Team

Published : Apr 29, 2024, 10:56 AM IST

KOZHIKODE MEDICAL COLLEGE  SUBMISSION OF INQUIRY REPORT  REPORT AGAINST DOCTOR  ഐസിയു പീഡനക്കേസ്‌
ICU RAPE CASE VICTIM STRIKE

ഗൈനക്കോളജിസ്റ്റ് ഡോക്‌ടര്‍ക്കെതിരായ അന്വേഷണ റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐജി മറുപടി നൽകാത്ത സാഹചര്യത്തിലാണ് സമരം

കോഴിക്കോട് : മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത വീണ്ടും സമരത്തിന്. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനുമുന്നിൽ ഇന്ന്‌ മുതൽ സമരമിരിക്കും. ഗൈനക്കോളജിസ്റ്റ് ഡോ. കെ വി പ്രീതിക്കെതിരായ അന്വേഷണ റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് ഉത്തരമേഖല ഐജി കെ സേതുരാമൻ ഇതുവരെ മറുപടി നൽകാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കുന്നത്.

അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞ 21 നാണ് ഡിജിപി പരാതി അന്വേഷിക്കാൻ ഐജിയെ ചുമതലപ്പെടുത്തിയത്. തുടർന്ന് അതിജീവിതയും സമരസമിതി പ്രവർത്തകരും 23 ന് ഐജിയെ കണ്ടു. റിപ്പോർട്ട് നൽകുന്നത് സംബന്ധിച്ച് മൂന്നുദിവസത്തിനകം വിവരം അറിയിക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകിയതോടെ അതിജീവിത താത്കാലികമായി സമരം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ, അഞ്ചുദിവസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് വീണ്ടും സമരം ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സമരം നിർത്തിവയ്‌പ്പിച്ചത് സർക്കാർ തന്ത്രമായും വ്യാഖ്യാനിക്കപ്പടുന്നുണ്ട്.

ALSO READ: ഐസിയു പീഡനക്കേസ്‌: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് സങ്കട ഹർജി നൽകി അതിജീവിത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.