ETV Bharat / state

അപകടകരമായ രീതിയിൽ പാമ്പ് പിടുത്തം; നാട്ടുകാരെക്കൊണ്ട് രാജവെമ്പാലയെ പിടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത് - KING KOBRA CAPTURING

author img

By ETV Bharat Kerala Team

Published : May 26, 2024, 7:00 PM IST

തൃശ്ശൂർ എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്‌ച എന്ന് ആരോപണം.

KING KOBRA  രാജവെമ്പാലയെ പിടികൂടുന്നു  WILD LIFE ANIMAL ATTACK
രാജവെമ്പാലയെ പിടികൂടുന്നു (ETV Bharat)

അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്നു (ETV Bharat)

തൃശൂർ: എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ട് യുവാക്കൾ പാമ്പിനെ പിടികൂടുന്നത്.

അശാസ്‌ത്രീയമായ രീതിയിലാണ് യുവാക്കൾ പാമ്പിനെ പിടികൂടുന്നത്. നിരവധി തവണ പാമ്പ് യുവാക്കളെ കൊത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പാമ്പിനെ വേദനിപ്പിക്കുന്ന തരത്തിലാണ് യുവാക്കൾ പിടികൂടിയത്.

ഒരാൾ വനംവകുപ്പിലെ താൽക്കാലിക വാച്ചറും മറ്റേയാൾ പ്രദേശവാസിയുമാണെന്നാണ് വിവരം. സംഭവത്തിൽ വനംവകുപ്പിന് ഗുരുതര വീഴ്‌ച ഉണ്ടെന്നാണ് ആരോപണം.

ALSO READ: ബാലുശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.