ETV Bharat / state

ബാലുശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം - Young Man Died In An Accident

author img

By ETV Bharat Kerala Team

Published : May 26, 2024, 10:59 AM IST

ബന്ധു വീട്ടില്‍ നിന്ന് കൊയിലാണ്ടി ഭാഗത്തുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടയിൽ കണയങ്കോട് കുട്ടോത്ത് വച്ചാണ് അപകടം

ബാലുശ്ശേരി അപകടം  MAN DIED IN AN ACCIDENT  ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു  ബൈക്കും ലോറിയും കൂട്ടി ഇടിച്ച് മരണം
Accident In Balussery (ETV Bharat)

കോഴിക്കോട് : ബാലുശ്ശേരി- കൊയിലാണ്ടി റോഡില്‍ കണയങ്കോട് കുട്ടോത്ത് ലോറി ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മുണ്ടോത്ത് പറാട്ടാം പറമ്പത്ത് മീത്തല്‍ അക്ഷയ് (18) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോട് കൂടിയാണ് അപകടമുണ്ടായത്.

ഗൃഹപ്രവേശനമുള്ള ബന്ധു വീട്ടില്‍ നിന്നും കൊയിലാണ്ടി ഭാഗത്തുള്ള സുഹൃത്തിന്‍റെ വീട്ടിലേക്ക് ഡ്രസ് എടുക്കാന്‍ പോകുന്നതിനിടയിലാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡരികിലേക്ക് തെറിച്ചു വീണ അക്ഷയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

തുടർന്ന് ഹൈവെ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിനിടയാക്കിയ ലോറി അത്തോളി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

Also Read : രാജ്‌കോട്ട് ടിആർപി ഗെയിം സോണിലെ തീപിടിത്തം; മരണസംഖ്യ 28 ആയി - Rajkot TRP Game Zone Fire Incident

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.