ETV Bharat / state

വന്യജീവി ശല്യവും കാലാവസ്ഥ വ്യതിയാനവും മൂലം മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ: മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്താനാസിയോസ് - Metrapolita againt parties

author img

By ETV Bharat Kerala Team

Published : Apr 14, 2024, 10:27 PM IST

ഹൈറേഞ്ച് മേഖലയിലെ വന്യജീവി ശല്യവും കര്‍ഷക പ്രശ്‌നങ്ങളും കാണാത്ത രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ആഞ്ഞടിച്ച് ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്തനാസിയോസ്.

Metrapolita Eliyas mor Athanasiyos  wild animals attack  farmers problems not adressed  ഏലിയാസ് മോര്‍ അത്താനാസിയോസ്
HighRange Metrapolita Eliyas mor Athanasiyos

വന്യജീവി ശല്യവും കാലാവസ്ഥ വ്യതിയാനവും മൂലം മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ

ഇടുക്കി: വന്യജീവി ശല്യവും കാലാവസ്ഥ വ്യതിയാനവും മൂലം മനുഷ്യന് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ഹൈറേഞ്ച് മേഖലയില്‍ നിലനില്‍ക്കുന്നുവെന്ന് യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്താനാസിയോസ്. കാര്‍ഷിക മേഖലയാകെ തകര്‍ന്നിരിക്കുകയാണ്.

എല്ലാം രാഷ്ട്രീയമായി ഒഴുകി കൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ഈ വിഷയങ്ങളില്‍ കര്‍ഷകന് ഏതെങ്കിലും വിധത്തിലുള്ള കൈത്താങ്ങാകുമെന്ന് കേരളത്തിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ പ്രസ്ഥാനം പറഞ്ഞതായി താന്‍ കേട്ടില്ലെന്നും എന്നാല്‍ അത് ആവശ്യമാണെന്നും ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത അടിമാലിയില്‍ പറഞ്ഞു.

Also Read: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം; കൃഷി നശിപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.