ETV Bharat / state

അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം; കൃഷി നശിപ്പിച്ചു - WILD ELEPHANT AT ATHIRAPPILLI

author img

By ETV Bharat Kerala Team

Published : Apr 14, 2024, 5:38 PM IST

WILD ELEPHANTS ATTACK  WILD ELEPHANTS AT VETTIKKUZHY  കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു  കാട്ടാന ആക്രമണം
Wild Elephants Destroyed Crops At Vettikkuzhy Athirappalli

വെട്ടിക്കുഴി സ്വദേശി അർജുനന്‍റെ കൃഷിയാണ് ആനകൾ നശിപ്പിച്ചത്. കൃഷിയിടത്തിലെ തെങ്ങും വാഴയും അടക്കം ആന നശിപ്പിച്ചു.

അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

തൃശൂർ : കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു. അതിരപ്പിള്ളി വെട്ടിക്കുഴിയിലാണ് സംഭവം. വെട്ടിക്കുഴി സ്വദേശി അർജുനന്‍റെ കൃഷിയാണ് ആനകൾ നശിപ്പിച്ചത്. ഇന്ന് (ഏപ്രിൽ 14) പുലർച്ചെയാണ് കൃഷിയിടത്തിൽ കാട്ടാനക്കൂട്ടം എത്തിയത്. കൃഷിയിടത്തിലെ തെങ്ങും വാഴയും ആന നശിപ്പിച്ചു.

വിഷുക്കണി ഒരുക്കാൻ എഴുന്നേറ്റ സമയത്താണ് ആനക്കൂട്ടം കൃഷിയിടത്തിൽ നിൽക്കുന്ന കാര്യം മനസിലാക്കിയത്. തുടർന്ന് ആനക്കൂട്ടത്തെ ശബ്‌ദമുണ്ടാക്കി ഓടിക്കുകയായിരുന്നു. തെങ്ങും വാഴയും ഹെലിക്കോണിയ ഇനത്തിൽ പെടുന്ന പുഷ്‌പവും അടക്കം കൃഷി ചെയ്യുന്ന ആളാണ് അർജുനൻ.

Also Read: കിണറ്റിൽ വീണ കാട്ടാനയെ 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷിച്ചു: മയക്കുവെടി വെക്കുമെന്ന ഉറപ്പ് വനംവകുപ്പ് ലംഘിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.