ETV Bharat / state

വേനൽ മഴയിൽ വിറച്ച് കോഴിക്കോട്; വീടുകളിൽ വെള്ളം കയറി - Heavy Rain Flooded Houses

author img

By ETV Bharat Kerala Team

Published : May 23, 2024, 10:14 PM IST

പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയത്

മഴയിൽ വീടുകളിൽ വെള്ളം കയറി  RAIN FLOODED HOUSES  കോഴിക്കോട് മഴ  HOUSE FLOODED IN RAIN
- (ETV Bharat)

കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി (ETV Bharat)

കോഴിക്കോട്: പെരുമണ്ണ, ഒളവണ്ണ പഞ്ചായത്തുകളിൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച ശക്തമായ മഴ ഇന്നും ചോരാതെ തുടരുന്ന സാഹചര്യത്തിലാണ് രണ്ടു പഞ്ചായത്തുകളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത്. നിരവധി വീടുകളിലാണ് വെള്ളം ഇരച്ചെത്തിയത്. അപ്രതീക്ഷിതമായി മഴയിൽ വെള്ളം എത്തിയതോടെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും മറ്റ് വീട്ടുസാമഗ്രികളും വെള്ളത്തിൽ മുങ്ങി നശിച്ചു. കൂടാതെ ഇരുചക്രവാഹനങ്ങളും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്.

വലിയ നഷ്‌ടമാണ് മിക്ക വീട്ടുകാർക്കും സംഭവിച്ചത്. പെരുമണ്ണ, പുത്തൂർ മഠം,ജ്യോതി ബസ്‌റ്റോപ്പ്, പൂളങ്കര ,പാലാഴി തുടങ്ങിയ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ വെള്ളം കയറിയത്. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മിക്ക വീട്ടുകാരും ഇന്നലെ രാത്രി തന്നെ വീട് ഒഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമേ ഗ്രാമീണ റോഡുകളും പ്രധാന റോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങി.

മിക്ക റോഡുകളിലൂടെയുമുള്ള വാഹന ഗതാഗതവും തടസപ്പെട്ടു. മഴവെള്ളം ഒഴുകി പോകാൻ ഉള്ള സംവിധാനങ്ങൾ എല്ലാം അടഞ്ഞുപോയതാണ് ആദ്യ മഴയിൽ തന്നെ ഇത്രയധികം ദുരിതത്തിന് കാരണമായത്. മഴ ഇതേനിലയിൽ തുടർന്നാൽ ഇരു പഞ്ചായത്തുകളിലും ഇനിയും നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങും.

Also Read : തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതച്ചുഴി: രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് - KERALA WEATHER UPDATES

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.