ETV Bharat / state

തൃശ്ശൂർ വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ; അഗ്നിശമന സേനയുടെ വാഹനം വനത്തിലെത്താനാകാതെ തിരിച്ചു പോയി - Forest fire in Thrissur

author img

By ETV Bharat Kerala Team

Published : May 2, 2024, 10:55 PM IST

Updated : May 2, 2024, 11:07 PM IST

VARAVOOR POONGODE FOREST  FOREST FIRE  വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ  തൃശൂര്‍ കാട്ടുതീ
Forest fire spread in Varavoor Poongode forest(Etv Bharat Reporter)

തൃശൂര്‍ കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിലാണ് ഇന്ന് വൈകുന്നേരം തീ പിടിച്ചത്

തൃശ്ശൂർ വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ (ETV Bharat Reporter)

തൃശൂർ: വരവൂർ പൂങ്ങോട് വനത്തിൽ വൻ അഗ്നി ബാധ. കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിലാണ് ഇന്ന് വൈകുന്നേരം തീ പിടിച്ചത്. വനത്തിലെ അക്വേഷ്യ പ്ലാൻ്റേഷനിലാണ് തീ പടർന്നത്. പ്രദേശത്തെ വൻമരങ്ങൾ മുറിച്ചു നീക്കിയതിനാൽ കാര്യമായ നഷ്‌ടങ്ങൾ ഉണ്ടാകില്ലെന്നാണ് വനം വകുപ്പിൻ്റെ നിഗമനം. അഗ്നിശമന വിഭാഗം വനത്തിന് താഴെ എത്തിയെങ്കിലും ജലം വഹിച്ചുള്ള വാഹനം വനത്തിലെത്താൻ സാധിക്കാത്തതിനാൽ തിരിച്ചു പോയി.

രാത്രി 9 മണി വരെ വനം വകുപ്പിനും നാട്ടുകാർക്കും തീയണക്കാൻ സാധിച്ചിട്ടില്ല. സമീപത്തെ ഗ്രാമപ്രദേശത്തേക്ക് തീ പടരാതിരിക്കാൻ ഫയർ ലൈൻ തീർത്ത് തീ അണക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Also Read : കടുത്ത വേനലില്‍ തീപിടിത്ത സാധ്യത ; കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് - Heat Wave Fire Precautions

Last Updated :May 2, 2024, 11:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.