ETV Bharat / state

കുസാറ്റ് ദുരന്തത്തിന്‍റെ ഉത്തരവാദി മുൻ പ്രിൻസിപ്പാള്‍, കോടതിയില്‍ ആവര്‍ത്തിച്ച് സര്‍ക്കാര്‍

author img

By ETV Bharat Kerala Team

Published : Feb 2, 2024, 3:29 PM IST

Cochin University Science and Tech  CUSAT  കുസാറ്റ് ദുരന്തം  ഹൈക്കോടതി
The Kerala Government Repeatedly Claimed That The Ex-Principal Was Responsible For The Cusat Tragedy

കുസാറ്റ് ദുരന്തത്തിന്‍റെ ഉത്തരവാദി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് മുൻ പ്രിൻസിപ്പാൾ ദീപക് കുമാർ സാഹുവാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.

എറണാകുളം: നാല് പേരുടെ മരണത്തിനിടയാക്കിയ കുസാറ്റ് ദുരന്തത്തിന്‍റെ ഉത്തരവാദി മുൻ പ്രിൻസിപ്പാളാണെന്ന് ആവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ. ദുരന്തത്തിന്‍റെ ഉത്തരവാദി സ്‌കൂള്‍ ഓഫ് എഞ്ചിനിയറിംഗ് മുൻ പ്രിൻസിപ്പാൾ ദീപക് കുമാർ സാഹുവാണെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. വിദ്യാർത്ഥികളെ പൂർണമായും ഉത്തരവാദിത്തം ഏൽപ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും സർക്കാർ വ്യക്തമാക്കി (The Kerala Government Repeatedly Claimed That The Ex-Principal Was Responsible For The Cusat Tragedy).

മുൻപ്രിൻസിപ്പാൾ മാത്രമല്ല രജിസ്ട്രാറും, വൈസ് ചാൻസലറും ഉത്തരവാദിയാണെന്ന് ഹർജിക്കാരനും കോടതിയിൽ പറഞ്ഞു. പൊലീസ് സംരക്ഷണം വേണമെന്ന് മുൻ പ്രിൻസിപ്പാൾ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മുൻ പ്രിൻസിപ്പാൾ നൽകിയ കത്തിൽ രജിസ്ട്രാർ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കോടതി സർവകലാശാലയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിശദാംശങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാൻ സർവകലാശാലയോട് നിർദേശിച്ച കോടതി കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.