ETV Bharat / state

മഴയില്‍ മുങ്ങി തലസ്ഥാന നഗരി; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തില്‍, വീടുകളില്‍ വെള്ളം കയറി - Rain Flooding In Thiruvananthapuram

author img

By ETV Bharat Kerala Team

Published : May 19, 2024, 11:10 AM IST

Updated : May 19, 2024, 12:45 PM IST

തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതൽ പെയ്‌ത ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി

WATERLOGGED DUE TO HEAVY RAIN  HEAVY RAIN FLOODING  FLOOD IN THIRUVANANTHAPURAM  ശക്തമായ മഴയിൽ വെള്ളം കയറി
Representative image (Source: Etv Bharat)

മഴയില്‍ മുങ്ങി തലസ്ഥാന നഗരി (Source: Etv Bharat)

തിരുവനന്തപുരം : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. മുക്കോലയ്ക്കല്‍ ഭാഗത്ത് വീടുകളിൽ വെള്ളം കയറി. നഗരത്തിലെ സ്‌മാർട്ട് റോഡ് നിർമാണം നടക്കുന്ന റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന കുഴികളിലും വെള്ളം കയറി. ഇന്നലെ രാത്രി മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ഉണ്ടായത്.

അട്ടക്കുളങ്ങരയിൽ പല വീടുകളിലും വെള്ളം കയറി. ചാല മാർക്കറ്റ് പരിസരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. തമ്പാനൂരും എസ്‌എസ്‌ കോവിൽ റോഡ് പരിസരവുമെല്ലാം വെള്ളക്കെട്ടിലായി. കഴക്കൂട്ടം - കാരോട് ദേശീയപാതയിൽ ഈഞ്ചയ്ക്കലിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് മഴ കൂടുതൽ ശക്തമായത്. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിലും ചെളി വെള്ളം നിറഞ്ഞു. അതേസമയം വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന വിവരം.

ALSO READ: കുറ്റാലം വെള്ളച്ചാട്ടത്തിലെ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ 17 കാരന്‌ ദാരുണാന്ത്യം ; വിനോദ സഞ്ചാരികള്‍ക്ക്‌ നിയന്ത്രണം

Last Updated : May 19, 2024, 12:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.