ETV Bharat / state

സർവീസ് റോഡ് ഇടിഞ്ഞ് വീടുകള്‍ തകര്‍ന്ന സംഭവം : ദേശീയ പാത ഉപരോധിച്ച് നാട്ടുകാര്‍ - Crack on NH service Road

author img

By ETV Bharat Kerala Team

Published : May 23, 2024, 5:29 PM IST

അഞ്ച് വീടുകളും, ആരാധനാലയവും അങ്കണവാടിയും തകർന്നതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

NATIONAL HIGHWAY KOZHIKODE  എൻ എച്ച് സർവീസ് റോഡിൽ വിള്ളൽ  റോഡിൽ വിള്ളൽ  CRACK ON SERVICE ROAD OF NH
Locals Blocked The Road (ETV Bharat)

എൻ എച്ച് സർവീസ് റോഡിലെ വിള്ളലിൽ പ്രതിഷേധിച്ച് നാട്ടുകാർ (ETV Bharat)

കോഴിക്കോട് : പന്തീരാങ്കാവിന് സമീപം ചിറക്കലിൽ നാഷണൽ ഹൈവേയുടെ സർവീസ് റോഡ് ഇടിഞ്ഞ് വീണതിൽ പ്രതിഷേധിച്ച് നാട്ടുകാർ. പ്രദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. അഞ്ച് വീടുകളും ക്ഷേത്രവും അങ്കണവാടിയും തകരാൻ കാരണമായതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ നാഷണൽ ഹൈവേ ഉപരോധിച്ചത്.

ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ അശാസ്ത്രീയമായ രീതിയിൽ നാഷണൽ ഹൈവേയുടെ സർവീസ് റോഡ് നിർമ്മിച്ചതാണ് റോഡ് തകരാൻ കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും അതൊന്നും ചെവിക്കൊള്ളാതെയാണ് നാഷണൽ ഹൈവേയുടെ നിർമ്മാണം നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു.

ഇക്കാര്യം ഉയർത്തി കാണിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉപരോധിച്ചത്. ഉപരോധം 10 മിനിറ്റ് നീണ്ടുനിന്നു. ഇതുവഴിയുള്ള വാഹന യാത്ര ഉപരോധത്തെ തുടർന്ന് തടസപ്പെട്ടു. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പ്രതിഷേധക്കാർ തന്നെ 10 മിനിറ്റിനുശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.

Read More : മഴ കനക്കുന്നു: പന്തീരാങ്കാവിൽ ദേശീയ പാതയുടെ സർവീസ് റോഡിൽ വിള്ളൽ; പ്രദേശവാസികൾ ആശങ്കയിൽ - CRACK IN NH SERVICE ROAD

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.