ETV Bharat / state

ഇടുക്കിയില്‍ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി - Attempt to kidnap a boy

author img

By ETV Bharat Kerala Team

Published : Mar 22, 2024, 11:01 PM IST

ഇടുക്കിയില്‍ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പൊലീസ് അന്വേഷണം തുടങ്ങി. സ്ഥലത്ത് കാവല്‍.

ATTEMPT TO KIDNAP A BOY  BOY ESCAPED FROM AN ABDUCTION  IDUKKI NEDUKANDA  IDUKKI NEDUMKANDAM
In Idukki six year old boy escaped from an abduction attempt

ഇടുക്കി: നെടുങ്കണ്ടം മഞ്ഞപ്പെട്ടിയില്‍ ആറുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. മഞ്ഞപ്പെട്ടി എട്ടുമുക്ക് സ്വദേശി ജോസിന്‍റെ മകനെയാണ് ഇന്ന് വൈകുന്നേരം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു (Attempt to kidnap a boy).

കുട്ടി എല്ലാ ദിവസവും വൈകുന്നേരം പാല്‍ വാങ്ങുന്നതിനായി പോകുമായിരുന്നു. ഇന്ന് വൈകുന്നേരം പാല്‍ വാങ്ങുന്നതിനായി പോയ കുട്ടിയെ കറുത്ത ജാക്കറ്റ് ധരിച്ച ഒരാള്‍ സൗഹൃദ പൂര്‍വ്വം വിളിക്കുകയും കുട്ടി എതിര്‍ത്തതിനെത്തുടര്‍ന്ന് കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുകയും ആയിരുന്നു. ആക്രമണ ശ്രമത്തിനിടയിൽ കുട്ടിക്ക് നിലത്ത് വീണ് പരിക്കേറ്റു. ഈ സമയം കുട്ടി കയ്യില്‍ തടഞ്ഞ കല്ല് ഉപയോഗിച്ച് ഇയാളെ എറിഞ്ഞതിനെത്തുടര്‍ന്ന് അജ്ഞാതന്‍ ഓടിമറയുകയായിരുന്നു.

Also Read:'കുട്ടിയെ തട്ടിയെടുത്തത് വിലപേശി പണം കൈക്കലാക്കാന്‍': മൊഴികളില്‍ വൈരുദ്ധ്യം, അറസ്റ്റ് രേഖപ്പെടുത്തി

കുട്ടി വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രദേശത്ത് രാത്രി നാട്ടുകാര്‍ കാവല്‍ ഏര്‍പ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.