ETV Bharat / state

എയർഇന്ത്യ വിമാനം മുന്നറിയിപ്പില്ലാതെ മംഗലാപുരത്തിറക്കി; രാത്രി മുഴുവന്‍ യാത്രക്കാര്‍ വിമാനത്തിനകത്ത്, പരാതി - AirIndia Flight Landed In Mangalore

author img

By ETV Bharat Kerala Team

Published : May 23, 2024, 11:28 AM IST

Updated : May 23, 2024, 11:33 AM IST

ദോഹയിൽ നിന്ന് കോഴിക്കോട്ടെക്കുള്ള എയർഇന്ത്യ IX 376 വിമാനം മംഗലാപുരത്ത് ഇറക്കി. 7.30 ന് കോഴിക്കോട് എത്തേണ്ടിയിരുന്ന വിമാനം 9.30 നാണ് മംഗലാപുരത്ത് ഇറക്കിയത്. ഇതിനെതിരെ പരാതിയുമായി യാത്രക്കാർ.

DHOHA FLIGHT  AIR INDIA FLIGHT 376  FLIGHT LANDED IN MANGALORE  WEATHER ISSUE
Air India Flight 376 Landed In Mangalore (Source : ETV BHARAT REPORTER)

മുന്നറിയിപ്പില്ലാതെ മംഗലാപുരത്തിറക്കി എയർഇന്ത്യ 376 വിമാനം (Source : ETV BHARAT REPORTER)

കാസർകോട് : ദോഹയിൽ നിന്ന് കോഴിക്കോട്ടെക്കുള്ള എയർഇന്ത്യ 376 വിമാനം മുന്നറിയിപ്പില്ലാതെ മംഗലാപുരത്ത് ഇറക്കിയതായി യാത്രക്കാരുടെ പരാതി. കോഴിക്കോട് ഇന്നലെ വൈകിട്ട് 7.30 ന് എത്തേണ്ട വിമാനം മംഗലാപുരത്ത് ഇറക്കിയത് രാത്രി 9.30 ഓടെയെന്ന് യാത്രക്കാർ.

കാലാവസ്ഥ മോശമായതിനാൽ കോഴിക്കോടും കണ്ണൂരിലും വിമാനം ഇറക്കാൻ കഴിഞ്ഞില്ല. രാത്രി മുതൽ വിമാനത്തിൽ ഇരിക്കുകയാണെന്നും പലരുടെയും ആരോഗ്യാവസ്ഥ മോശമെന്നും യാത്രക്കാർ പറഞ്ഞു. വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 180 യാത്രക്കാർ ആണ് ഉള്ളത്.

എയർഇന്ത്യ അധികൃതർ പരിഹാരം കാണുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. എയർഇന്ത്യ IX 376 വിമാനമാണ് മംഗലാപുരത്ത് ഇറങ്ങിയത്.

ALSO READ : എഞ്ചിന് തീപിടിച്ചു; ബെംഗളൂരു - കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അടിയന്തരമായി നിലത്തിറക്കി

Last Updated : May 23, 2024, 11:33 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.