ETV Bharat / state

കാട്ടാക്കട ടിപ്പർ അപകടം; ടിപ്പർ ഡ്രൈവറെ അറസ്‌റ്റ് ചെയ്‌തു - Tipper Lorry Driver arrested

author img

By ETV Bharat Kerala Team

Published : Mar 24, 2024, 10:40 PM IST

കാട്ടാക്കടയില്‍ അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറി ഡ്രൈവറെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. അറസ്‌റ്റിലായത് കാട്ടാക്കട സ്വദേശി അഭിലാഷ് ചന്ദ്രൻ

KATTAKKADA ACCIDENT  ABHILASH CHANDRAN  TIPPER LORRY DRIVER ARRESTED  AKHIL
Kattakkada Accident: Tipper Lorry Driver Arrested



തിരുവനന്തപുരം: കാട്ടാക്കടയിൽ ടിപ്പർ ലോറി ഇടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ടിപ്പർ ഡ്രൈവറെ കാട്ടാക്കട പൊലീസ് അറസ്‌റ്റ് ചെയ്‌തു. കാട്ടാക്കട, ഗുരുമന്ദിരം റോഡിൽ അഭിലാഷ് ഭവനിൽ അഭിലാഷ് ചന്ദ്രൻ (40) നെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്‌(Abhilash chandran). ഇയാൾക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. സംഭവത്തിൽ ടിപ്പർ ലോറി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. മണ്ണ് മാന്തി യന്ത്രവും കസ്‌റ്റഡിയിൽ എടുക്കും എന്നാണ് വിവരം.

ഇന്നലെ ഉച്ചക്ക് കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാംചിറ മിനിനഗറിനു സമീപം മോട്ടോർ വാഹന വകുപ്പ് വാഹനം ടെസ്‌റ്റ് നടത്തുന്ന റോഡിലേക്ക് അമിത വേഗത്തിൽ വന്ന ടിപ്പർ തിരിയുമ്പോൾ നെടുമങ്ങാട്, അരശുപറമ്പ്, പനയോട് കിഴക്കുംകര വീട്ടിൽ അഖിൽ (22) ഓടിച്ച ബൈക്ക് ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കാട്ടാക്കട ഭാഗത്തു നിന്ന് വരികയായിരുന്നു.

Also Read: റോഡിൽ പിടഞ്ഞുതീർന്ന പ്രണയം; വിവാഹപന്തലിൽ എത്തിയത് പ്രതിശ്രുതവരന്‍റെ ചേതനയറ്റ ശരീരം - Fiance Died In Road Accident

അപകടത്തിൽ ഇടതു കൈ പിൻവശത്തെ രണ്ടു ടയറിനടയിൽ കുടുങ്ങിയ അഖിലിനെ 20 മീറ്ററോളം വലിച്ചുകൊണ്ട് പോയി ആണ് ടിപ്പർ ലോറി നിന്നത്‌. അഖിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഐസിയുവിൽ കഴിയുന്നു. പൊലീസ് അറസ്‌റ്റ് ചെയ്‌ത പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.