ETV Bharat / sports

ഇനി വിരാട് കോലി രണ്ടാമൻ, തകര്‍പ്പൻ റെക്കോഡ് അടിച്ചെടുത്ത് യശസ്വി ജയ്‌സ്വാള്‍

author img

By ETV Bharat Kerala Team

Published : Mar 8, 2024, 8:53 AM IST

ഇംഗ്ലണ്ടിനെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ ബാറ്ററായി യശസ്വി ജയ്‌സ്വാള്‍.

Yashasvi Jaiswal Yashasvi Jaiswal Record  Yashasvi Jaiswal Virat Kohli  India vs England 5th Test  യശസ്വി ജയ്‌സ്വാള്‍ Yashasvi Jaiswal Breaks Virat Kohli Record For Most Runs Against England in a Test Series
yashasvi-jaiswal-most-test-runs-for-india-in-series-against-england

ധര്‍മ്മശാല : ഇന്ത്യയ്‌ക്കായി ഒരു ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal). ഇന്ത്യ ഇംഗ്ലണ്ട് പരമ്പരയിലെ അഞ്ചാം മത്സരത്തിന്‍റെ (India vs England 5th Test) ആദ്യ ദിനത്തിലാണ് ജയ്‌സ്വാള്‍ നേട്ടം കൊയ്‌തത്. സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ (Virat Kohli) പേരിലുണ്ടായിരുന്ന റെക്കോഡാണ് ജയ്‌സ്വാള്‍ ധര്‍മ്മശാലയില്‍ തിരുത്തിക്കുറിച്ചത്.

2016-17ലെ ഇംഗ്ലണ്ടിന്‍റെ ഇന്ത്യയിലെ പര്യടനത്തിനിടെ അഞ്ച് മത്സരങ്ങളില്‍ നിന്നും 655 റണ്‍സ് അടിച്ചായിരുന്നു വിരാട് കോലി ഈ റെക്കോഡ് തന്‍റെ പേരിലാക്കിയത്. അഞ്ച് മത്സരങ്ങളിലെ എട്ട് ഇന്നിങ്‌സില്‍ നിന്നായിരുന്നു അന്ന് കോലി ഇത്രയും റണ്‍സ് അടിച്ചെടുത്തത്. എന്നാല്‍, നിലവില്‍ പുരോഗമിക്കുന്ന പരമ്പരയിലെ നാലാം മത്സരത്തില്‍ തന്നെ ജയ്‌സ്വാള്‍ കോലി അടിച്ചുകൂട്ടിയ റണ്‍സിനൊപ്പം എത്തി (Most Test Runs For India In Series Against England).

തുടര്‍ന്ന്, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ ആദ്യ റണ്‍സ് നേടിക്കൊണ്ട് തന്നെ ഈ റെക്കോഡ് തന്‍റെ പേരിലേക്ക് മാറ്റിയെഴുതുകയായിരുന്നു (Yashasvi Jaiswal Breaks Virat Kohli Record). നിലവിലെ ഇന്ത്യൻ ടീം പരിശീലകൻ രാഹുല്‍ ദ്രാവിഡാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 2002ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യൻ ടീമിനായി 602 റണ്‍സാണ് ദ്രാവിഡ് നേടിയത്. 2018ല്‍ വിരാട് കോലി 593 റണ്‍സും ഇംഗ്ലണ്ടിനെതിരെ നേടിയിരുന്നു.

ധര്‍മ്മശാല ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ 57 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. 58 പന്തില്‍ മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറായ 218നെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്‌ക്ക് വേണ്ടി തകര്‍പ്പൻ തുടക്കമായിരുന്നു ജയ്‌സ്വാള്‍ സമ്മാനിച്ചത്. നായകൻ രോഹിത് ശര്‍മയ്‌ക്കൊപ്പം 104 റണ്‍സിന്‍റെ പാര്‍ട്‌ണര്‍ഷിപ്പുണ്ടാക്കുന്നതിലും യശസ്വി ജയ്‌സ്വാള്‍ പങ്കാളിയായി.

അതേസമയം, ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 130-1 എന്ന നിലയിലാണ് ഇന്ത്യ മത്സരത്തിന്‍റെ ഒന്നാം ദിനം കളിയവസാനിപ്പിച്ചത്. ക്യാപ്‌റ്റൻ രോഹിത് ശര്‍മ (53), ശുഭ്‌മാൻ ഗില്‍ (26) എന്നിവരാണ് ക്രീസില്‍. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്കോറിന് 83 റണ്‍സ് മാത്രം പിന്നിലാണ് നിലവില്‍ ഇന്ത്യ.

Also Read : അടിച്ചുനിരത്താൻ ഇന്ത്യ, തിരിച്ചടിയ്‌ക്കാൻ ഇംഗ്ലണ്ട്; ധര്‍മ്മശാലയില്‍ ഇന്ന് രണ്ടാം ദിനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.