ETV Bharat / sports

റിഷഭ്‌ പന്തിന്‍റെ കളി കണ്ടുകാണില്ല; ബന്‍ ഡക്കറ്റിന് കലക്കന്‍ മറുപടിയുമായി രോഹിത്

author img

By ETV Bharat Kerala Team

Published : Mar 6, 2024, 4:35 PM IST

യശസ്വി ജയ്‌സ്വാളിന്‍റെ ബാറ്റിങ്ങിന്‍റെ ക്രെഡിറ്റ് ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ ബെന്‍ ഡക്കറ്റിന് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

Rohit Sharma  Ben Duckett  Yashasvi Jaiswal  Bazball  രോഹിത് ശര്‍മ
Rohit Sharma's dig at Ben Duckett's Bazball comments

ധര്‍മ്മശാല: ഇംഗ്ലണ്ടിനെതിരായ (India vs England Test) ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്‌ക്കായി മിന്നും പ്രകടനമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (Yashasvi Jaiswal) നടത്തുന്നത്. തുടര്‍ച്ചയായ രണ്ട് ഇരട്ട സെഞ്ചുറികളടക്കം നേടിയ താരം പരമ്പരയിലെ റണ്‍വേട്ടക്കാരനാണ്. കളിച്ച നാല് മത്സരങ്ങളിൽ നിന്നും 655 റൺസാണ് താരം അടിച്ചു കൂട്ടിയത്. ഇതിനിടെ ജയ്‌സ്വാളിന്‍റെ പ്രകടനത്തിന്‍റെ ക്രെഡിറ്റ് ഇംഗ്ലണ്ടിന് അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ബെന്‍ ഡക്കറ്റ് (Ben Duckett) രംഗത്ത് എത്തിയിരുന്നു.

22-കാരന്‍റെ ആക്രമണോത്സുക ബാറ്റിങ് ഇംഗ്ലണ്ടിന്‍റെ ബാസ്‌ബോള്‍ (Bazball) ശൈലിക്ക് സമാനമാണ് എന്നായിരുന്നു ഡക്കറ്റിന്‍റെ കണ്ടെത്തല്‍. ഇപ്പോഴിതാ ഇംഗ്ലീഷ് ഓപ്പണറുടെ പ്രതികരണത്തിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ( Rohit Sharma). റിഷഭ്‌ പന്തിന്‍റെ (Rishabh Pant) ബാറ്റിങ് ബെന്‍ ഡക്കറ്റ് കണ്ടിട്ടുണ്ടാവില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ വാക്കുകള്‍.

"റിഷഭ്‌ പന്ത് എന്ന് പേരുള്ളൊരു താരം ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നു. അവന്‍ കളിക്കുന്നത് ഒരു പക്ഷെ, ബെൻ ഡക്കറ്റ് കണ്ടിരിക്കാൻ സാധ്യതയില്ല" - രോഹിത് ശര്‍മ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തിലാണ് ഹിറ്റ്‌മാന്‍റെ വാക്കുകള്‍. അതേസമയം ഡക്കറ്റിന് നേരത്തെ സ്വന്തം രാജ്യത്ത് നിന്ന് തന്നെ പ്രസ്‌തു പ്രതികരണത്തില്‍ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. ആരെയും കണ്ടല്ല യശസ്വി പഠിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത് .

"ഇന്ത്യന്‍ യുവ താരം യശസ്വി ജയ്‌സ്വാളിനെ നമ്മളാണ് ബാസ്‌ബോള്‍ പഠിപ്പിച്ചത് എന്നാണോ പറയുന്നത്. എന്നാല്‍, ഈ ശൈലിയില്‍ അവന്‍ ബാറ്റ് ചെയ്യാന്‍ പഠിച്ചത് മറ്റാരില്‍ നിന്നുമല്ലെന്ന് വ്യക്തമാണ്. പലതരത്തിലുള്ള കഷ്‌ടപ്പാടുകള്‍ തരണം ചെയ്‌താണ് യശസ്വി ഈ നിലയിലേക്ക് എത്തിയത്.

ALSO READ: സംസ്‌കാരമുള്ളവര്‍ക്കേ ബഹുമാനിക്കാന്‍ അറിയൂ ; അശ്വിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ താരം

ആ ബുദ്ധിമുട്ടുകളും കഷ്‌ടപ്പാടുകളും ഐപിഎല്‍ ക്രിക്കറ്റുമെല്ലാമാണ് അവനെ ഇപ്പോഴത്തെ യശസ്വിയാക്കി മാറ്റിയിക്കുന്നത്. കാര്യങ്ങള്‍ അവനില്‍ നിന്നും കണ്ട് പഠിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. എനിക്ക് തോന്നുന്നത്, ഇത്തരം കാര്യങ്ങള്‍ പറയുന്നതിന് മുമ്പ് ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കുമെന്നാണ്.

യശസ്വി നല്‍കുന്ന പാഠങ്ങള്‍ മനസിലാക്കാനാണ് നമ്മള്‍ ശ്രമിക്കണ്ടത്. അല്ലെങ്കില്‍ വിമര്‍ശനങ്ങള്‍ക്കും അതീതമായ ഒന്നായി ബാസ്‌ബോള്‍ മാറിയേക്കും. ബാസ്‌ബോള്‍ ഇനിയുമേറെ മെച്ചപ്പെടുത്തലുകള്‍ വേണ്ട ഒന്നാണ്" നാസര്‍ ഹുസൈന്‍ പറഞ്ഞു (Nasser Hussain On Yashasvi Jaiswal).

ALSO READ: മര്യാദയ്‌ക്ക് ഒരു സിക്‌സടിക്കാന്‍ പോലും കരുത്തില്ല; പാക് താരങ്ങള്‍ക്ക് സൈനികര്‍ക്കൊപ്പം പരിശീലനം നല്‍കാന്‍ നിര്‍ദേശം

അതേസമയം ഇംഗ്ലണ്ടിനെതിരെ ധര്‍മ്മശാലയില്‍ അഞ്ചാം ടെസ്റ്റിന് ഇറങ്ങും മുമ്പ് തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. നാല് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3-1നാണ് ആതിഥേയര്‍ പരമ്പര പിടിച്ചത്. ഹൈദരാബാദിലെ ആദ്യ മത്സരത്തില്‍ തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു രോഹിത് ശര്‍മയും സംഘവും ശക്തമായി തിരികെ വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.