ETV Bharat / sports

ഫണ്ടാസ്റ്റിക് ഫോഡന്‍! സൂപ്പര്‍ താരത്തിന് ഹാട്രിക്, ബ്രെന്‍റ്‌ഫോര്‍ഡിനെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി

author img

By ETV Bharat Kerala Team

Published : Feb 6, 2024, 7:10 AM IST

പ്രീമിയര്‍ ലീഗ്: ബ്രെന്‍റ്‌ഫോഡിനെ പരാജയപ്പെടുത്തി സീസണിലെ 15-ാം ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. മത്സരത്തില്‍ ഹാട്രിക് അടിച്ച് ഫില്‍ ഫോഡന്‍. പോയിന്‍റ് പട്ടികയിലും സിറ്റിക്ക് മുന്നേറ്റം.

Phil Foden Hat Trick  Manchester City  Premier League  മാഞ്ചസ്റ്റര്‍ സിറ്റി ഫില്‍ ഫോഡന്‍
Brentford vs Manchester City

ലണ്ടന്‍: പ്രീമിയര്‍ ലീഗ് (Premier League) ഫുട്‌ബോളില്‍ വിജയക്കുതിപ്പ് തുടരുകയാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). അവസാന മത്സരത്തില്‍ ബ്രെന്‍റ്‌ഫോര്‍ഡിനെയാണ് സിറ്റി വീഴ്‌ത്തിയത്. ഫില്‍ ഫോഡന്‍റെ (Phil Foden) ഹാട്രിക് മികവില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം (Brentford vs Manchester City Match Result).

ബ്രെന്‍റ്‌ഫോര്‍ഡിന്‍റെ തട്ടകമായ ജിടെക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തിലായിരുന്നു മത്സരം. കളിയിലുടനീളം ആതിഥേയര്‍ക്കെതിരെ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ നിലവിലെ ചാമ്പ്യന്മാര്‍ക്കായി. എന്നാല്‍, മത്സരത്തില്‍ ആദ്യം ലീഡ് പിടിച്ചത് ബ്രെന്‍റ്‌ഫോര്‍ഡായിരുന്നു.

മത്സരത്തിന്‍റെ 21-ാം മിനിറ്റില്‍ നീല്‍ മൗപെയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ് സിറ്റി തിരിച്ചടിക്കുന്നത്. ബ്രെന്‍റ്‌ഫോര്‍ഡ് പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്തായിരുന്നു ഫോഡന്‍ ആദ്യ ഗോള്‍ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താന്‍ സിറ്റിക്കായി. ഡി ബ്രൂയിന്‍ ഉയര്‍ത്തി നല്‍കിയ പാസില്‍ നിന്നും ഹെഡറിലൂടെയാണ് ഫോഡന്‍ പന്ത് ലക്ഷ്യത്തിലേക്ക് എത്തിച്ചത്. 70-ാം മിനിറ്റില്‍ താരം ഹാട്രിക് പൂര്‍ത്തിയാക്കി.

ബോക്‌സിന് പുറത്ത് നിന്നും ലഭിച്ച പാന്തുമായി ബ്രെന്‍റ്‌ഫോര്‍ഡ് പ്രതിരോധത്തെ മറികടന്ന് ബോക്‌സിനുള്ളിലേക്ക് എത്തിയാണ് ഫോഡന്‍ ഗോള്‍ കണ്ടെത്തിയത്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി താരം നേടുന്ന രണ്ടാമത്തെ ഹാട്രിക്കായിരുന്നു ഇത് (Phil Foden Hat-Trick For Manchester City).

കിരീട പോരാട്ടാം മുറുകുന്നു (Premier League Points Table): ബ്രെന്‍റ്‌ഫോര്‍ഡിനെതിരായ ജയത്തോടെ ആഴ്‌സണലിനെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കായി. 22 മത്സരം മാത്രം കളിച്ച സിറ്റിക്ക് നിലവില്‍ 15 ജയത്തിന്‍റെയും നാല് സമനിലയുടെയും കരുത്തില്‍ 49 പോയിന്‍റാണുള്ളത് (Manchester City Points In Premier League).

ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനേക്കാള്‍ രണ്ട് പോയിന്‍റ് മാത്രം പിന്നിലാണ് നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി. സിറ്റിയേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച ലിവര്‍പൂളിന് 51 പോയിന്‍റാണ് ഉള്ളത് (Liverpool In Premier League Points Table). പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ആഴ്‌സണലാണ്. 23 മത്സരം പൂര്‍ത്തിയായ ആഴ്‌സണലിനും 49 പോയിന്‍റാണ് ഉള്ളത് (Arsenal Points In PL).

Also Read : മാഡ്രിഡ് ഡെര്‍ബി, ഇഞ്ചുറി ടൈമില്‍ റയലിനെ സമനിലയില്‍ തളച്ച് അത്‌ലറ്റികോ മാഡ്രിഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.