ETV Bharat / sports

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടുവില്‍ ധോണിയും കണ്ടു; ചെന്നൈ ടീമംഗങ്ങള്‍ക്കൊപ്പം തീയേറ്ററിലെത്തി സൂപ്പര്‍ താരം - MS Dhoni watched Manjummel Boys

author img

By ETV Bharat Kerala Team

Published : Mar 24, 2024, 4:41 PM IST

MS DHONI  MANJUMMEL BOYS  IPL 2024  CHENNAI SUPER KINGS
MS dhoni watched Manjummel Boys in Chennai

തീയേറ്ററില്‍ നിന്നും പുറത്ത് വരുന്ന ധോണിയെ ആരാധകര്‍ ആര്‍പ്പുവിളികളോടെ വരവേല്‍ക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍.

ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL 2024) 17-ാം പതിപ്പിന്‍റെ ഉദ്‌ഘാടന മത്സരത്തില്‍ വിജയത്തുടക്കം നേടാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് കഴിഞ്ഞിരുന്നു. സീസണിന് തൊട്ടുമുമ്പ് നായക സ്ഥാനത്ത് നിന്നും ഇതിഹാസം താരം എംഎസ്‌ ധോണി (MS Dhoni) പടിയിറങ്ങിയതോടെ റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരുവിന് (Royal Challengers Bengaluru) എതിരായ മത്സരത്തില്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ (Ruturaj Gaikwad) നേതൃത്വത്തില്‍ കളിച്ച ചെന്നൈ ആറ് വിക്കറ്റിന്‍റെ വിജയമായിരുന്നു സ്വന്തമാക്കിയത്.

നായകനല്ലെങ്കിലും സ്വന്തം തട്ടകമയായ ചെപ്പോക്കില്‍ അരങ്ങേറിയ മത്സരത്തില്‍ റുതുരാജിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും പിന്നീട് സ്വയം ഫീല്‍ഡ് ചെയ്‌തും ധോണി സാന്നിധ്യമറിയിച്ചിരുന്നു. 26-ന് ചെപ്പോക്കില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിന് (Gujarat Titans) എതിരെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത മത്സരം കളിക്കുന്നത്. ഇതിനിടെ ലഭിച്ച ഇടവേളയില്‍ എംഎസ്‌ ധോണി സൂപ്പര്‍ ഹിറ്റ്‌ മലയാള ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാനെത്തിയെന്ന റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്.

ചെന്നൈയിലെ പ്രശ്‌തമായ സത്യം സിനിമാസിലാണ് ചെന്നൈ മുന്‍ ക്യാപ്റ്റന്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാനെത്തിയത്. തീയേറ്ററില്‍ നിന്നും ചെന്നൈ ടീമംഗമായ ദീപക് ചാഹര്‍ അടക്കമുള്ളവര്‍ക്കൊപ്പം പുറത്തുവരുന്ന 42-കാരന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‌സ് ഹിറ്റടിച്ചിരുന്നു.

ആരാധകര്‍ ഏറ്റെടുത്തതോടെ തീയേറ്ററില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന മലയാള ചിത്രമായി ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മല്‍ ബോയ്‌സ് മാറി. ജൂഡ് ആന്‍റണി ജോസഫിന്‍റെ '2018' -ന്‍റെ റെക്കോഡാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തിരുത്തിയത്. ഈ വര്‍ഷം ഫെബ്രുവരി 22-ന് റിലീസ് ചെയ്‌ത ചിത്രം 27-ാം ദിവസം തന്നെ 200 കോടി പിന്നിട്ടിരുന്നു.

അതേസമയം ഐപിഎല്ലില്‍ കിരീടം നിലനിര്‍ത്താനുറച്ചാണ് ചെന്നൈ ഇത്തവണ കളത്തിലേക്ക് എത്തിയിരിക്കുന്നത്. ഐപിഎല്ലിലെ ധോണിയുടെ അവസാന സീസണാവും ഇതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ സജീവമാണ്. വിജയത്തുടക്കം കിരീടത്തിലേക്ക് എത്തിക്കാന്‍ ചെന്നൈക്ക് കഴിയുമോയെന്ന് ഇനി കാത്തിരുന്ന് തന്നെ കാണാം...

ALSO READ: ഐപിഎല്ലിനിടെ പരസ്യ പുകവലി; ഷാരൂഖ് ഖാൻ വിവാദത്തില്‍ - Shah Rukh Khan Smoking During IPL

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ് : റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), എംഎസ് ധോണി, മൊയിൻ അലി, ദീപക് ചഹാർ, തുഷാർ ദേശ്‌പാണ്ഡെ, ശിവം ദുബെ, രാജ്വർധൻ ഹംഗർഗേക്കർ, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്‍, മുകേഷ് ചൗധരി, അജിങ്ക്യ രഹാനെ, ഷെയ്‌ക് റഷീദ്, മിച്ചൽ സാന്‍റ്‌നർ, സിമർജീത് സിങ്, നിശാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹേഷ് തീക്ഷണ, രചിന്‍ രവീന്ദ്ര, ശാർദുൽ താക്കൂർ, ഡാരിൽ മിച്ചൽ, സമീർ റിസ്‌വി, മുസ്‌താഫിസുർ റഹ്മാൻ, അവനീഷ് റാവു, മതീഷ പതിരണ (IPL 2024 Chennai Super Kings Squad).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.