ETV Bharat / international

പൗരത്വ ഭേദഗതി നിയമം: ആശങ്ക രേഖപ്പെടുത്തി യുഎസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം - USCIRF ON CAA

author img

By ETV Bharat Kerala Team

Published : Mar 26, 2024, 1:24 PM IST

US PANEL  USCIRF  RELIGIOUS FREEDOM RAISES  CONTENTIOUS CITIZENSHIP AMENDMENT
US Panel For Religious Freedom Raises Concern Over India's Notification Of Rules To Implement CAA

ഇന്ത്യയില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തില്‍ ആശങ്ക പരസ്യമാക്കി യുഎസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം. നിയമം മുസ്‌ലിം വിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കുന്നതെന്ന് വിമര്‍ശമനം. സിഎഎയിലൂടെ പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് സർക്കാർ ചിന്തിക്കേണ്ടതെന്ന് അഭിപ്രായം.

ന്യൂയോർക്ക്: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം. മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നിഷേധിക്കരുതെന്ന് അവർ ആവശ്യപ്പെട്ടു. ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രേഖകളില്ലാത്ത മുസ്‌ലീം ഇതര കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിന് വഴിയൊരുക്കുന്ന പൗരത്വ ഭേദഗതി ബിൽ നിയമം 2019 നടപ്പിലാക്കുന്നതിനുള്ള നിയമങ്ങൾ ഈ മാസം ആദ്യമാണ് വിജ്ഞാപനം ചെയ്‌തത്.

അയൽ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്യുന്ന അഭയാർത്ഥികൾക്ക് പൗരത്വ ഭേദഗതി നിയമം മതപരമായ ആവശ്യകത സ്ഥാപിക്കുന്നുവെന്ന് യു.എസ്‌.സി.ഐ.ആർ.എഫ് (USCIRF) കമ്മീഷണർ സ്‌റ്റീഫൻ ഷ്‌നെക്ക് തിങ്കളാഴ്‌ച തന്‍റെ പ്രസ്‌തവനയിൽ പറഞ്ഞു. ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ജൈനർ, പാഴ്‌സികൾ, സിഖുകാർ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകുന്നതിന് സിഎഎ അതിവേഗ സംവിധാനം നൽകുമ്പോൾ ഈ നിയമം മുസ്‌ലിം വിഭാഗത്തെ വ്യക്തമായി ഒഴിവാക്കുന്നുവെന്ന് ഷ്നെക്ക് പറഞ്ഞു. നിയമത്തിൽ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് വിമർശകർ സർക്കാരിനെ ചോദ്യം ചെയ്‌തപ്പോൾ, അതിന്‍റെ നീക്കത്തെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചതാണ്.

സിഎഎയിലൂടെ പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് സർക്കാർ ചിന്തിക്കേണ്ടത്. അല്ലാതെ, പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ചാകരുതെന്നും ഷ്‌നെക്ക് കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമം മനുഷ്യ മഹത്വത്തിന് പ്രാധന്യം നൽകുന്നുവെന്നും, മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അടുത്തിടെ പറഞ്ഞിരുന്നു. ഈ നിയമം നടപ്പിലാക്കുക എന്നത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2019 ഡിസംബറിൽ സിഎഎ ബിൽ പാസാക്കിയതിനെ തുടർന്ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരുന്നുവെങ്കിലും നിയമത്തിനെതിരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.

ഇന്ത്യയിലെ മതസ്വാതന്ത്ര്യ പ്രശ്‌നങ്ങൾ പരസ്യമായി വിളിച്ച് പറയുന്നത് തുടരാനും, സർക്കാർ പ്രതിനിധികളുമായുള്ള ചർച്ചകളിലും, പ്രധാനമായി കോൺഗ്രസ് പ്രതിനിധികളുമായുള്ള ചർച്ചകളിലും മതസ്വാതന്ത്ര്യം ഉൾപ്പെടുത്താനും യുഎസ് കോൺഗ്രസ് അംഗങ്ങളോട് USCIRF അഭ്യർഥിച്ചുവെന്ന് യുഎസ്‌സിഐആർഎഫ് കമ്മീഷണർ ഡേവിഡ് കറി പറഞ്ഞു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അടുത്തിടെ സൂചിപ്പിച്ചതുപോലെ, നിയമപ്രകാരം മതസ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ എല്ലാ സമുദായങ്ങൾക്കും തുല്ല്യ പരിഗണന ആവശ്യമാണ്. മതന്യൂനപക്ഷങ്ങൾക്ക് വേണ്ടി വാദിച്ച്കൊണ്ട് ഏകപക്ഷീയമായി തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകരെ മോചിപ്പിക്കാൻ ഇന്ത്യൻ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കാൻ യുഎസ്‌സിഐആർഎഫ് യുഎസ് സർക്കാരിനോട് അഭ്യർഥിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read : 'പൗരത്വം എല്ലാവര്‍ക്കും നല്‍കണം' ; നിയമത്തിനെതിരെ ശക്തമായി പോരാടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.