ETV Bharat / entertainment

'തീരമേ താരാകെ...'; 'ജനനം 1947 പ്രണയം തുടരുന്നു'വിലെ ഗാനം പുറത്ത്

author img

By ETV Bharat Kerala Team

Published : Feb 25, 2024, 7:20 AM IST

കപിൽ കപിലൻ ആലപിച്ച ഗാനത്തിന് ഈണമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്

ജനനം 1947 പ്രണയം തുടരുന്നു  ഗോവിന്ദ് വസന്ത കപിൽ കപിലൻ ഗാനം  Theerame Thaarage song  Jananam 1947 Pranayam Thudarunnu  Govind Vasantha Kapil Kapilan
Theerame Thaarage song

വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ നിന്നടക്കം നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയ സിനിമയാണ് 'ജനനം 1947 പ്രണയം തുടരുന്നു'. അഭിജിത് അശോകൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിലെ ഗാനം പുറത്തുവന്നു. ചിത്രത്തിലെ 'തീരമേ താരാകെ' എന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.

ഗോവിന്ദ് വസന്ത ഈണമിട്ട ഈ മനോഹര മെലഡിഗാനം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കുകയാണ്. കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മാർച്ച് 8ന് 'ജനനം 1947 പ്രണയം തുടരുന്നു' തിയേറ്ററുകളിലേക്കെത്തും.

  • " class="align-text-top noRightClick twitterSection" data="">

ക്രയോൺസ് പിക്‌ചേഴ്‌സിന്‍റെ ബാനറിൽ സംവിധായകൻ അഭിജിത് അശോകൻ തന്നെയാണ് ഈ ചിത്രത്തിന്‍റെ നിർമാണവും നിർവഹിച്ചിരിക്കുന്നത്. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി പ്രേക്ഷകർക്ക് സുപരിചിതനായ കോഴിക്കോട് ജയരാജാണ് ഈ ചിത്രത്തിലെ നായകൻ. ഇദ്ദേഹം പ്രധാന കഥാപാത്രമായി എത്തുന്ന ആദ്യ സിനിമ കൂടിയാണിത്. തമിഴിലെ പ്രശസ്‌ത നടിയും നർത്തകിയുമായ പത്മശ്രീ ലീല സാംസൺ ആണ് 'ജനനം 1947 പ്രണയം തുടരുന്നു' സിനിമയിലെ നായിക.

ശിവൻ, ഗൗരി എന്നീ വയോധികരുടെ കഥയാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. വാർധക്യ കാലത്ത് ശിവനും ഗൗരിയും കണ്ടുമുട്ടുന്നതും ശേഷിച്ച ജീവിതത്തിൽ ഒരുമിച്ച് ജീവിക്കാൻ ഇവർ ആഗ്രഹം പ്രകടിപ്പിക്കുകയുമാണ്. തുടർന്ന് ഈ തീരുമാനം അവരുടെ ജീവിതത്തിലും കുടുംബങ്ങളിലും സമൂഹത്തിലുമുണ്ടാക്കുന്ന സങ്കീർണമായ പ്രതിഫലനങ്ങളിലേക്ക് കൂടിയാണ് 'ജനനം 1947 പ്രണയം തുടരുന്നു' വെളിച്ചം വീശുന്നത്. അനു സിതാര, ദീപക് പറമ്പോല്‍, നോബി മാർക്കോസ്, ഇർഷാദ് അലി, പൗളി വത്സൻ, നന്ദൻ ഉണ്ണി, അംബി നീനാസം, സജാത് ബറൈറ്റ് തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.

അതേസമയം വിവിധ മേളകളിൽ നിന്നായി ഒട്ടനവധി പുരസ്‌കാരങ്ങളാണ് ഇതുവരെയായി 'ജനനം 1947 പ്രണയം തുടരുന്നു' സ്വന്തമാക്കിയത്. ജാഗ്രൻ ഫിലിം ഫെസ്റ്റിവൽ 2023ൽ മികച്ച നടനുള്ള പുരസ്‌കാരം ഈ ചിത്രത്തിലൂടെ കോഴിക്കോട് ജയരാജ് നേടി. സീതനവാസൽ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം, റോഹിപ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ- മികച്ച ഇന്ത്യൻ ഫീച്ചർ ഫിലിം വിഭാഗം, യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2023, അറ്റ്ലാന്‍റ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ (AIFF 2023) - മികച്ച സംവിധായകൻ, ബെസ്റ്റ് സ്ക്രീൻ പ്ലേ, മികച്ച ഫീച്ചർ ഫിലിം എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. പി ആർ ഒ - പ്രതീഷ് ശേഖർ.

ALSO READ: 'ജനനം 1947 പ്രണയം തുടരുന്നു' വരുന്നു ; മനസുനിറച്ച് ട്രെയിലർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.