ETV Bharat / entertainment

'ശൈത്താനാ'യി ഞെട്ടിക്കാൻ മാധവൻ; ശ്രദ്ധനേടി പുതിയ പോസ്റ്റർ

author img

By ETV Bharat Kerala Team

Published : Feb 20, 2024, 7:52 PM IST

വികാസ് ബഹൽ സംവിധാനം ചെയ്യുന്ന 'ശൈത്താൻ' മാർച്ച് എട്ടിന് തിയേറ്ററുകളിലേക്ക്

ശൈത്താൻ റിലീസ്  ബോളിവുഡ് ഹൊറർ സിനിമ  Shaitaan new poster  R Madhavan Ajay Devgn Jyotika movie  horror movie Shaitaan release
Shaitaan new poster

ജയ് ദേവ്ഗൺ, ജ്യോതിക, ആർ മാധവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഹൊറർ സിനിമയാണ് 'ശൈത്താൻ' (Ajay Devgn, Jyotika R Madhavan starrer Shaitaan). ഏറെ പ്രതീക്ഷയോടെയാണ് ബോളിവുഡ് സിനിമാസ്വാദകർ ഈ ചിത്രത്തിന്‍റെ റിലീസിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകരുടെ കാത്തിരിപ്പിനാക്കം കൂട്ടി ചിത്രത്തിലെ പുതിയ പേസ്റ്റർ പുറത്ത് വന്നിരിക്കുകയാണ് (Shaitaan movie's new poster out).

ചിത്രത്തിൽ ശൈത്താനായി വേഷമിടുന്ന മാധവന്‍റെ ഭയപ്പെടുത്തുന്ന മുഖമാണ് പോസ്റ്ററിൽ. 'ഈ പിശാചിന്‍റെ ദുഷിച്ച കണ്ണിൽ നിന്ന് അകന്നു നിൽക്കുക' എന്ന ക്യാപ്‌ഷനോടെയാണ് അജയ് ദേവ്ഗൺ പോസ്റ്റർ പുറത്തുവിട്ടത്. അജയ് ദേവ്ഗൺ തന്നെയാണ് 'ശൈത്താൻ' നിർമിക്കുന്നതും.

വികാസ് ബഹ്‌ലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സുധാകര്‍ റെഡ്ഡി യക്കാന്തി ഛായാഗ്രാഹകനായ 'ശൈത്താൻ' സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അമിത് ത്രിവേദിയാണ്. മാർച്ച് എട്ടിന് ശൈത്താൻ തിയേറ്ററുകളിലെത്തും (Shaitaan Taking over cinemas on 8th March 2024).

നേരത്തെ പുറത്തുവന്ന ഈ സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രത്തിന്‍റെ ടീസർ മികച്ച പ്രതികരണം നേടിയിരുന്നു. ആർ മാധവന്‍റെ ഭയപ്പെടുത്തുന്ന വോയ്‌സ് ഓവറിന്‍റെ പശ്ചാത്തലത്തിലുള്ള, ഗ്രാഫിക്‌സിന്‍റെ മികവും പ്രകടമാകുന്ന ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള ടീസറായിരുന്നു ഇത്. ഭയചകിതരായാണ് അജയ് ദേവ്ഗണിനെയും ജ്യോതികയെയും ടീസറിൽ കാണുന്നത്.

"ലോകം ബധിരമാണെന്ന് അവർ പറയുന്നു. എന്നിട്ടും, അവർ എന്‍റെ ഓരോ വാക്കും പിന്തുടരുന്നു. ഞാൻ ഇരുട്ടാണ്, പ്രലോഭനമാണ്. ദുഷിച്ച പ്രാർഥനകൾ മുതൽ വിലക്കപ്പെട്ട മന്ത്രങ്ങൾ വരെ, ഞാൻ നരകത്തിന്‍റെ ഒമ്പത് ലോകങ്ങളും ഭരിക്കുന്നു"- മാധവന്‍റെ 'ശൈത്താൻ' ടീസറിൽ പറയുന്നു. ഏതായാലും ടീസർ പോലെ ഇപ്പോൾ ട്രെയിലറും പ്രേക്ഷകശ്രദ്ധ ആർജിക്കുകയാണ്.

അതേസമയം സിനിമയുടെ ഇതിവൃത്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടില്ല. ജാങ്കി ബോഡിവാല, ആങ്കത് മഹോലേ എന്നിവരും 'ശൈത്താനി'ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജയ് ദേവ്ഗൺ ഫിലിംസ്, പനോരമ സ്റ്റുഡിയോസ് ഇന്‍റർനാഷണൽ, ജിയോ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ അജയ് ദേവ്ഗൺ, ജ്യോതി ദേശ്‌പാണ്ഡെ, കുമാർ മങ്ങാട് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്നാണ് ശൈത്താൻ നിർമിക്കുന്നത്. സഞ്ജീവ് ജോഷി, ആദിത്യ ചൗക്‌സി, അമിത് ഡാൽമിയ എന്നിവർ ഈ ചിത്രത്തിന്‍റെ സഹനിർമാതാക്കളാണ്.

ALSO READ: ഭയപ്പെടുത്താൻ 'ശൈത്താൻ' വരുന്നു; ടീസർ പുറത്ത്, അജയ് ദേവ്‌ഗണിനൊപ്പം ജ്യോതികയും മാധവനും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.