ETV Bharat / entertainment

അണിയറക്കാർക്ക് കൈനീട്ടം; ലൊക്കേഷനിൽ വിഷു ആഘോഷിച്ച് ദിലീപ് - D150 VISHU CELEBRATION

author img

By ETV Bharat Kerala Team

Published : Apr 14, 2024, 5:09 PM IST

ബിന്‍റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന 'ഡി 150' മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്

D150 MOVIE LOCATION  VISHU CELEBRATION AT D150 LOCATION  DILEEPS D 150 MOVIE UPDATE  ദിലീപ് വിഷു ആഘോഷം
Dileep's vishu celebration

ഷൂട്ടിങ് ലൊക്കേഷനിൽ വിഷു ആഘോഷിച്ച് നടൻ ദിലീപ്. ബിന്‍റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ദിലീപ് നായകനായി എത്തുന്നത്. 'ഡി 150' എന്ന് താത്‌കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനിലാണ് നടൻ ദിലീപും അണിയറ പ്രവർത്തകരും വിഷു ആഘോഷിച്ചത്.

സിനിമയുടെ മുഴുവൻ അണിയറ പ്രവർത്തകർക്കും ദിലീപ് വിഷു കൈനീട്ടം സമ്മാനിച്ചു. അതേസമയം ദിലീപിന്‍റെ കരിയറിലെ 150-ാമത്തെ ചിത്രമാണിത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ഈ സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്.

'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രമാണിത്. ലിസ്റ്റിൻ സ്റ്റീഫൻ - ദിലീപ് കൂട്ടുകെട്ടിൽ ഒരു സിനിമ പിറക്കുന്നതും ഇത് ആദ്യമായാണ്. ഫാമിലി എന്‍റർടെയിനറായാണ് 'ഡി 150' ഒരുങ്ങുന്നത് എന്നാണ് വിവരം. ബിന്‍റോ സ്റ്റീഫന്‍റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. 'ഉപചാരപൂർവ്വം ഗുണ്ട ജയൻ', 'നെയ്‌മർ', 'ജനഗണമന', 'മലയാളി ഫ്രം ഇന്ത്യ' എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്‌ടറായി ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

സിദ്ദിഖ്, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്‍റണി, ജോസ് കുട്ടി എന്നിവരും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്. ഇവർക്കൊപ്പം നിരവധി പുതിയ മുഖങ്ങളും 'ഡി 150' സിനിമയിൽ അണിനിരക്കുന്നു. സനൽ ദേവ് ആണ് ഈ ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രൺദീവയും സാഗർ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

ജസ്റ്റിൻ സ്റ്റീഫനാണ് ഈ സിനിമയുടെ സഹനിർമാതാവ്. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്‌ണനും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസുമാണ്. അഖിൽ രാജ് ചിറയിൽ ആണ് കലാസംവിധായകൻ.

ഓഡിയോഗ്രാഫി - വിഷ്‌ണു ഗോവിന്ദ്, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ. ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ഭാസ്‌കർ, പ്രൊഡക്ഷൻ കൺട്രോളർ - പ്രജീഷ് പ്രഭാസൻ, അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്‌ട്രിബ്യൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യശോധരൻ- പി ആർ ഒ - മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് - ബിനു ബ്രിങ് ഫോർത്ത്, സ്റ്റിൽസ് - പ്രേംലാൽ പട്ടാഴി, കാസ്റ്റിങ് ഡയറക്‌ടർ - ബിനോയ് നമ്പാല, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്.

എറണാകുളത്തും പരിസരപ്രദേശങ്ങളുമായാണ് ഈ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് ഡി 150 വിതരണം ചെയ്യുന്നതും.

ALSO READ: നായകനെ കണ്ടുകിട്ടി! പ്രണവിനെ ഊട്ടിയിൽ സ്‌പോട്ട് ചെയ്‌ത് ആരാധകർ; വീഡിയോ പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.