ETV Bharat / entertainment

പകര്‍ച്ച പനിയാണ്, സുഖം പ്രാപിച്ച് വരുന്നു; ചിത്രം പങ്കിട്ട് പൂജ ഹെഗ്‌ഡെ - ACTOR POOJA HEGDE VIRAL FEVER

author img

By ETV Bharat Kerala Team

Published : May 13, 2024, 5:43 PM IST

പകര്‍ച്ച പനിയില്‍ എല്ലാവരും ശ്രദ്ധചെലുത്തണം, നടി പൂജ ഹെഗ്‌ഡെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചു.

POOJA HEGDE  POOJA HEGDE INSTAGRAM STORY  POOJA HEGDE MOVIES  പകര്‍ച്ച പനി പൂജ ഹെഗ്‌ഡെ
ACTOR POOJA HEGDE VIRAL FEVER (Source: Etv Bharat)

ഹൈദരാബാദ് : പകര്‍ച്ച പനിയില്‍ നിന്ന്‌ സുഖം പ്രാപിച്ചുവരികയാണെന്ന്‌ നടി പൂജ ഹെഗ്‌ഡെ. കഴിഞ്ഞ ദിവസം തന്‍റെ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ചുറ്റുപാടും പടരുന്ന പകര്‍ച്ചവ്യാധി തനിയ്‌ക്കും ബാധിക്കപ്പെട്ടതായി പരാമർശിച്ചുകൊണ്ട് തന്‍റെ ചിത്രം താരം പങ്കുവച്ചു.

'ഒരു ബസ് ഇടിച്ചതുപോലെയുള്ള തോന്നൽ, ചുറ്റും ഇപ്പോള്‍ പകര്‍ച്ചവ്യാധിയാണ്‌. എല്ലാവരും ശരീരം സംരക്ഷിക്കുക, ഇപ്പോൾ സുഖം പ്രാപിക്കുകയാണെന്നും' ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവച്ച്, പൂജ ഹെഗ്‌ഡെ കുറിച്ചു. ചിത്രത്തിൽ ക്ഷീണിതയായ താരത്തെ കാണാം.

POOJA HEGDE  POOJA HEGDE INSTAGRAM STORY  POOJA HEGDE MOVIES  പകര്‍ച്ച പനി പൂജ ഹെഗ്‌ഡെ
പൂജ ഹെഗ്‌ഡെ ഇൻസ്റ്റാഗ്രാം സ്റ്റോറി (Source: Etv Bharat)

അഹാൻ ഷെട്ടിയ്‌ക്കൊപ്പം വരാനിരിക്കുന്ന പ്രോജക്റ്റ് സങ്കിയിൽ പൂജ ഹെഗ്‌ഡെ അഭിനയിക്കാൻ ഒരുങ്ങുകയാണ്. സാജിദ് നദിയാദ്‌വാല നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ജൂൺ 6 ന് ആരംഭിക്കും. ഒരാഴ്‌ച നീണ്ടുനിൽക്കുന്ന മുംബൈ ഷെഡ്യൂളിൽ കെച്ച രൂപകൽപ്പന ചെയ്‌ത ഹൈ ആക്ഷൻ സീക്വൻസുകൾ ചിത്രീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അഹാന്‍, പൂജ ഓൺ-സ്‌ക്രീൻ കെമിസ്ട്രി മികച്ച അനുഭവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

റൊമാന്‍റിക്-ആക്ഷൻ വിഭാഗത്തിൽ സമകാലികമായ ആവിഷ്‌കാരം നൽകുന്ന ഒരു മ്യൂസിക്കൽ-ആക്ഷൻ എക്‌സ്‌ട്രാവാഗൻസയായിട്ടാണ് സങ്കി അറിയപ്പെടുന്നത്. ക്ലാസിക് ആഷിഖിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഈ സിനിമ ഏഴ് ഗാനങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. ഒന്നിലധികം സംഗീത സംവിധായകർ ചിത്രത്തില്‍ സഹകരിക്കുന്നുണ്ടെന്നാണ് സൂചന.

അഹാൻ ഷെട്ടിയുടെയും പൂജാ ഹെഗ്‌ഡെയുടെയും ജോഡി ചിത്രത്തിന് ആവേശം പകരുമെന്ന്‌ പ്രതീക്ഷിക്കുന്നു. സങ്കിയെ കൂടാതെ, കോയി ഷാക്ക് ആണ് പൂജയുടെ മറ്റൊരു പ്രോജക്‌റ്റ്. ഷാഹിദ് കപൂര്‍ ആണ് ചിത്രത്തിലെ നായകന്‍.

ALSO READ: 'കിരീടത്തിലെ സേതുമാധവൻ ഞാനല്ല'; ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് കലയ്‌ക്കൊപ്പമെന്ന് ഗുണ്ടുകാട് സാബു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.