ETV Bharat / bharat

വൈപ്പറുകൊണ്ട് ക്രൂരമായി മർദ്ദിച്ചു; ഭാര്യയ്‌ക്കെതിരെ പരാതിയുമായി ഭർത്താവ് - Wife Beats Husband with Wiper Stick

author img

By ETV Bharat Kerala Team

Published : Mar 31, 2024, 9:01 PM IST

വൈപ്പർ കൊണ്ട് ഭാര്യ ഭർത്താവിനെ ക്രൂരമായി മർദ്ദിച്ചു, വീഡിയോ പകര്‍ത്തി പൊലീസിനെ സമീപിച്ച്‌ ഭര്‍ത്താവ്‌

AMBALA WIFE BEATS HUSBAND  WIFE BEATS HUSBAND WITH WIPER STICK  AMBALA WIFE TORTURE HUSBAND  AMBALA HUSBAND TORTURE BY WIFE
WIFE BEATS HUSBAND WITH WIPER STICK

അംബാല: ഭാര്യ ഭർത്താവിനെ മർദിക്കുന്നതായി പരാതി. ഹരിയാനയിലെ അംബാലയിലെ സദർ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ്‌ സംഭവം. മർദിക്കുന്ന വീഡിയോയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്‌. സംഭവത്തില്‍ പൊലീസ് കേസെടുത്ത്‌ അന്വേഷണമാരംഭിച്ചു.

3 വർഷം മുമ്പാണ് ഇരുവരും വിവാഹിതാരായത്‌, പ്രണയ വിവാഹമായിരുന്നു. ശേഷം തര്‍ക്കങ്ങള്‍ ആരംഭിച്ചതായും വഴക്കുകൾ പലതവണ പൊലീസിനു മുന്നില്‍ എത്തിയിരുന്നതായും പീഡനത്തിനിരയായയാള്‍ പറയുന്നു. ഓരോ തവണയും ഭാര്യ തെറ്റ് സമ്മതിക്കുകയും പിന്നീട് തമ്മിൽ ഒത്തുതീർപ്പിലെത്തുകയും ചെയ്‌തിരുന്നു.

എന്നാല്‍ വഴക്കിനെ തുടര്‍ന്ന്‌ ഇരുമ്പ്‌ വടി കൊണ്ട്‌ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ഇരയാക്കപ്പെട്ടയാള്‍ പകർത്തി പൊലീസിന് കൈമാറി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: ഭാര്യയെ മരപ്പലകകൊണ്ട് തലയ്‌ക്കടിച്ച് കൊന്നു, മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് 3 ദിവസം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.