ETV Bharat / bharat

കർണാടകയിൽ കവർച്ച ശ്രമത്തിനിടെ ജ്വല്ലറി ഉടമയെയും തൊഴിലാളിയെയും നാലംഗ സംഘം വെടിവച്ചു

author img

By ETV Bharat Kerala Team

Published : Mar 14, 2024, 8:06 PM IST

അപൂരം, അന്തരം എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്.

Bengaluru robbery  Jewellery robbery  Bengaluru crime  Robbers shot jewellery owner
Bengaluru: Robbers Attack On Jewelry Shop; Run Away After Shot On Two

ബെംഗളുരു: കവർച്ച ശ്രമത്തിനിടെ ജ്വല്ലറി ഉടമയെയും തൊഴിലാളിയെയും നാലംഗ സംഘം വെടിവച്ചു. കർണാടകയിലെ കൊടിഗെഹള്ളിയിലെ ദേവിനഗറിലെ ജ്വല്ലറിയിൽ ഇന്ന് രാവിലെയാണ് സംഭവം. ലക്ഷ്‌മി ബാങ്കേഴ്‌സ് ആൻഡ് ജ്വല്ലേഴ്‌സ് ഉടമകളായ അപൂരം, അന്തരം എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്.

വെടിവച്ച ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചു വന്ന നാല് പേരാണ് വെടിവച്ചത്. മുഖം മൂടിയതിനാൽ പ്രതികളെ തിരിച്ചറിയാനായിട്ടില്ല. തോക്ക് ചൂണ്ടിക്കാണിച്ചാണ് പ്രതികൾ സ്വർണം കവരാൻ ശ്രമിച്ചത്. എന്നാൽ ഉടമ എതിർത്തതോടെ വെടിയുതിർക്കുകയായിരുന്നു.

ഒരാളുടെ വയറിനും മറ്റൊരാളുടെ കാലിനുമാണ് വെടിയേറ്റത്. ഇതോടെ നാലു പേരും രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്‌തിട്ടുണ്ട്.

രണ്ടു പേരാണ് വെടിയുതിർത്തത്. സംഘത്തിലെ രണ്ടു പേർ സംഭവ സമയത്ത് കടയുടെ പുറകിലായി നിൽക്കുകയായിരുന്നു. ആസൂത്രിതമായി നടത്തിയ കവർച്ച ശ്രമമോ, കൊലപാതക ശ്രമമോ ആണ് ഇതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടർന്നു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. പ്രതികളെ പിടികൂടുന്നതിനായി വാഹന പരിശോധന അടക്കമുള്ളവ കർശനമാക്കിയിരിക്കുന്നതായും അന്വേഷണ സംഘം അറിയിച്ചു.

ഡിജിപി അലോക് മോഹനും സിറ്റി പൊലീസ് കമ്മീഷണർ ബി ദയാനന്ദനും സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു. പരിക്കേറ്റവർ അപകടനില തരണം ചെയ്‌തതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ബി ദയാനന്ദ് പറഞ്ഞു.

Also read: ദമ്പതികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 1.43 കോടിയുടെ സ്വർണം കവർന്ന അഞ്ചംഗ സംഘം പിടിയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.