ETV Bharat / bharat

കുട്ടികളുണ്ടാകാത്തതിന് ബാധയൊഴിപ്പിക്കാനെത്തി: യുവതിയെ മന്ത്രവാദിയും കൂട്ടാളിയും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു - Tantrik and associate raped woman

author img

By ETV Bharat Kerala Team

Published : Mar 31, 2024, 8:29 PM IST

കുട്ടികളുണ്ടാകാന്‍ മന്ത്രവാദിയുടെ അടുത്ത് അഭയം തേടി. മന്ത്രവാദിയും ശിഷ്യനും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്‌തതായി പരാതി.

TANTRIK GANG RAPE MARRIED WOMAN  CHILDLESS MARRIED WOMAN EXORCISM  EXORCISM WOMAN GANGRAPE
Aligarh Tantrik and his associate gang raped married woman who had come for exorcism after not having child

അലിഗഡ്: കുട്ടികളുണ്ടാകാന്‍ മന്ത്രവാദിയുടെ അടുത്ത് അഭയം തേടിയ 22 കാരിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. മന്ത്രവാദിയും അയാളുടെ കൂട്ടാളിയും ചേര്‍ന്ന് വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്‌തതായി പരാതി. സംഭവത്തിന് ശേഷം മന്ത്രവാദിയും അയാളുടെ കൂട്ടാളിയും ഒളിവിലാണ്. അലിഗഡിലെ ഇഗ്‌ലാസ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. യുവതിയുടെ പരാതില്‍ പൊലീസ് ഇവര്‍ക്കായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

2020 ലാണ് മഥുരയിലെ റയ മേഖലയിലുള്ള യുവാവ് വിവാഹിതനായത്. എന്നാല്‍ ദീര്‍ഘകാലമായിട്ടും കുട്ടികളുണ്ടായില്ല. ചികിത്സയ്‌ക്കൊപ്പം ചില മന്ത്രവാദങ്ങളും ഇവര്‍ നടത്തി. കഴിഞ്ഞ ദിവസം ഭാര്യയുമായി ഇയാള്‍ 45 വയസുള്ള ഒരു മന്ത്രവാദിയുടെ അടുത്തെത്തി. ഈ സമയത്ത് ഇയാളുടെ ശിഷ്യന്‍ ധരം (60) അവിടെ ഉണ്ടായിരുന്നു. മന്ത്രവാദി യുവതിയെ ശിഷ്യനൊപ്പം ഇരുത്തിയ ശേഷം ഭര്‍ത്താവിനെ മുറിക്ക് പുറത്താക്കി.

കുറച്ച് സമയത്തിന് ശേഷം മുറിക്കുള്ളില്‍ നിന്ന് ഭാര്യയുടെ കരച്ചില്‍ കേട്ട യുവാവ് എങ്ങനെയോ മുറിക്കുള്ളില്‍ കടന്നു. അവിടെ ഭാര്യയെ മോശം സ്ഥിതിയിലാണ് കണ്ടത്. ഭാര്യ പൊട്ടിക്കരഞ്ഞ് കൊണ്ട് മന്ത്രവാദിയും സഹായിയും ചെയ്‌തകാര്യങ്ങള്‍ തന്നോട് വിശദീകരിക്കുകയായിരുന്നുവെന്ന് യുവാവ് വ്യക്തമാക്കി.

Also Read: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്‌തു, കല്ലും ബ്ലേഡും ഉപയോഗിച്ച് കൊലപ്പെടുത്തി ; പ്രതി പിടിയില്‍ - FIVE YEAR OLD RAPED AND MURDERED

തുടര്‍ന്ന് ഇരുവരും ഇഗ്‌ലാസ് പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഇരുവരെയും ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.