ETV Bharat / bharat

ആളുകളുടെ സ്നേഹമാണ് ജീവിതത്തെ സവിശേഷമാക്കുന്നത്‌; വീഡിയോ പങ്കുവച്ച്‌ സച്ചിൻ ടെണ്ടുൽക്കർ

author img

By ETV Bharat Kerala Team

Published : Feb 1, 2024, 8:46 PM IST

Updated : Feb 1, 2024, 10:53 PM IST

Sachin Tendulkar new post in X  Sachin Tendulkar Meet Fan Boy  ആരാധകനൊപ്പം സച്ചിൻ ടെണ്ടുൽക്കർ  എക്‌സില്‍ വീഡിയോ പങ്കുവെച്ചു
Sachin Tendulkar meet fan

വഴിയരികില്‍ തന്‍റെ ജെഴ്‌സിയണിഞ്ഞ ആരാധകനെ പിന്‍തുടര്‍ന്ന്‌ സച്ചിൻ, എക്‌സില്‍ പങ്കുവച്ച വീഡിയോ വൈറല്‍ .

ആരാധകനുമായുള്ള ഹൃദയസ്‌പർശിയായ നിമിഷം പങ്കിട്ട്‌ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. യാത്രക്കിടെ വഴിയരികില്‍ തന്‍റെ പേരുള്ള ജെഴ്‌സിയണിഞ്ഞ ആരാധകനെ പിന്‍തുടര്‍ന്ന്‌ ഓട്ടോഗ്രാഫ് നല്‍കുന്ന വീഡിയോ എക്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ്‌ ക്രിക്കറ്റ്‌ ഇതിഹാസം (Sachin Tendulkar New Post In X). ആളുകളില്‍ നിന്നും ലഭിക്കുന്ന സ്‌നേഹമാണ്‌ ജീവിതത്തെ സവിശേഷമാക്കുന്നതെന്നും ആദ്ദേഹം കുറിച്ചു.

ഇത്രയധികം സ്നേഹം എന്നിൽ ചൊരിയുന്നത് കാണുമ്പോൾ എന്‍റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു. അപ്രതീക്ഷിതമായ കോണുകളിൽ നിന്നുളള ആളുകളിൽ നിന്നുള്ള സ്നേഹമാണ് ജീവിതത്തെ വളരെ സവിശേഷമാക്കുന്നത്‌' വീഡിയോ പങ്കുവെച്ച്‌ സച്ചിൻ കുറിച്ചു.

സച്ചിന്‍റെ വിരമിക്കലില്‍ ഖേദം പ്രകടിപ്പിക്കുന്ന തരത്തിലുള്ള 'ടെണ്ടുൽക്കർ ഐ മിസ്‌ യു' എന്നെഴുതിയ ജെഴ്‌സിയാണ്‌ ആരാധകന്‍ ധരിച്ചിരിക്കുന്നത്‌ (Sachin Tendulkar Meet Fan Boy). കടുത്ത ആരാധന വെളിപ്പെടുത്തുന്ന തരത്തില്‍ സച്ചിന്‍റെ പേര്‌ കൈയില്‍ പച്ച കുത്തിയതും ഒപ്പം സച്ചിന്‍റെ ചിത്രങ്ങളടങ്ങിയ ആല്‍ബം കാണിച്ചു കൊടുക്കുന്നതും വീഡിയോയില്‍ കാണാം.

ബൈക്കില്‍ ഹെല്‍മറ്റ്‌ ധരിച്ച്‌ യാത്ര ചെയ്‌ത തന്‍റെ ആരാധകനെ അഭിനന്ദിച്ച്‌ കൊണ്ട്‌ ആല്‍ബത്തില്‍ ഓട്ടോഗ്രാഫും നല്‍കിയാണ്‌ സച്ചിന്‍ മടങ്ങിയത്‌.

Last Updated :Feb 1, 2024, 10:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.