ETV Bharat / bharat

പവര്‍ഫുള്‍ പവാര്‍; മോദിയെ രൂക്ഷമായി വിമർശിച്ച് എൻസിപി സ്ഥാപകൻ ശരദ് പവാർ

author img

By ETV Bharat Kerala Team

Published : Mar 7, 2024, 4:45 PM IST

NCP Founder Sharad Pawar  Sharad Pawar Criticized P M Modi  Sharad Pawar Criticized bjp  പ്രധാനമന്ത്രി നരേന്ദ്രമോദി  അജിത് പവാർ
പാർട്ടി സഭയിൽ മോദിയെ രൂക്ഷമായി വിമർശിച്ച് എൻസിപി സ്ഥാപകൻ ശരദ് പവാർ

പാർട്ടി സഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് എൻസിപി സ്ഥാപകൻ അജിത് പവാർ. ലോണാവ്‌ലയിലെ തൊഴിലാളികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂനെ : പൂനെയിൽ അഴിമതി ആരോപണ വിധേയരായ നേതാക്കളെ ബിജെപിയിൽ പ്രവേശിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് എൻസിപി സ്ഥാപകൻ ശരദ് പവാർ. ഈ അവസരത്തിൽ എംഎൽഎ സുനിൽ ഷെൽക്കെയെ അദ്ദേഹം താക്കീതും ചെയ്‌തു. ലോണാവ്‌ലയിൽ തൊഴിലാളികൾക്ക് മാർഗനിർദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്‌ട്രീയ പാർട്ടികൾ സംഘടിക്കാനുള്ള ഊർജിത ശ്രമത്തിലാണെന്ന് ശരത് പവാർ പറഞ്ഞു. എൻസിപി പിളർപ്പിന് ശേഷം ലോണാവ്‌ലയിൽ പ്രവർത്തകരോട് സംസാരിക്കവെയാണ് എൻസിപി സ്ഥാപകൻ ശരദ് പവാർ ബിജെപിയെ വിമർശിച്ചത്. അതേസമയം, അജിത് പവാർ ഗ്രൂപ്പ് (നാഷണലിസ്‌റ്റ്) എംഎൽഎ സുനിൽ ഷെൽക്കയ്‌ക്ക് അദ്ദേഹം നേരിട്ട് മുന്നറിയിപ്പ് നൽകി.

എൻസിപിയില്‍ അഴിമതിയാണെന്ന് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. സംസ്ഥാന സഹകരണ ബാങ്കിലും ജലവിഭവ വകുപ്പിലും എല്ലാം അഴിമതിയാണെന്നും പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ' മോദി ഇത്തരമൊരു ആരോപണം ഉന്നയിച്ചപ്പോൾ ഞാൻ പറഞ്ഞു, ധൈര്യമുണ്ടെങ്കിൽ അന്വേഷിക്കൂ. പാല് പാലും വെള്ളം വെള്ളവും ആകട്ടെ, മോദി അന്വേഷിക്കണം. എന്നാൽ എന്താണ് സംഭവിച്ചത്? പ്രതികൾ ഇപ്പോൾ ബിജെപിയിലാണ്' എന്നും ശരത് പവാർ കൂട്ടിച്ചേർത്തു.

അതുകൊണ്ടാണ് ബിജെപി വാഷിംഗ് മെഷീനായി മാറിയത്. പാർട്ടി പ്രവേശനം നൽകി ആരോപണങ്ങൾ ഉന്നയിക്കുക, പാർട്ടി തന്നെ ആരോപണങ്ങൾ കഴുകിക്കളയുക," അതാണ് ബിജെപിയിൽ നടക്കുന്നതെന്ന് ശരദ് പവാർ വിമർശിച്ചു.

ബിജെപിയിൽ ചേർന്ന് പതിനഞ്ചാം ദിവസമാണ് അശോക് ചവാന് എംപി സ്ഥാനം ലഭിച്ചത് " എന്നും പവാർ വ്യക്തമാക്കി. മാത്രമല്ല ആരാണ് നിങ്ങളെ എംഎൽഎ ആക്കിയത്? ആരാണ് നിങ്ങളുടെ അപേക്ഷയിൽ ഒപ്പിട്ടത്? എന്നെല്ലാം സുനിൽ ഷെൽക്കെയോട് ശരത് പവാർ ചോദിച്ചു. 'ബിജെപി അധികാര ദുർവിനിയോഗം നടത്തുകയാണ്. ജാർഖണ്ഡ് സംസ്ഥാനത്തും ഡൽഹിയിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉടൻ ഉടൻ അറസ്‌റ്റിലാകും എന്നും ശരദ് പവാർ പറഞ്ഞു.

ലോണാവ്‌ല നഗരത്തിൽ നിന്ന് അജിത് പവാറിന്‍റെ സംഘത്തിന് വൻ തിരിച്ചടിയാണ് ലഭിച്ചത്. ഇന്ന് (07-03-2024) ശരദ് പവാറിന്‍റെ പൊതുപ്രവർത്തക സംവാദ യോഗം ലോണാവ്‌ലയിൽ നടന്നു. ഈ അവസരത്തിൽ മാവലിലെ അജിത് പവാറിന്‍റെ ഗ്രൂപ്പിലെ നിരവധി പ്രവർത്തകരും ഭാരവാഹികളും ശരദ് പവാറിന്‍റെ സാന്നിധ്യത്തിൽ പാർട്ടിയിൽ ചേർന്നു. ഇത് അജിത് പവാറിന്‍റെ ഗ്രൂപ്പിന് ലഭിച്ച കനത്ത പ്രഹരമായി കണക്കാക്കപ്പെടുന്നു.

ALSO READ : 'നിലപാടുകള്‍ വ്യത്യസ്‌തം, പക്ഷേ ഞങ്ങള്‍ ഒന്ന്': പവാര്‍ കുടുംബം പിളർന്നിട്ടില്ലെന്ന് സുപ്രിയ സുലെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.